ഗം​ഗാവലിപുഴയിൽ നിന്നും ക്രാഷ് ഗാർഡ് കണ്ടെത്തി; അർജുൻ്റെ ലോറിയുടേതെന്ന് മനാഫ്

ഞായറാഴ്ചത്തെ തെരച്ചിലിൽ ഗംഗാവലിപ്പുഴയിൽ നിന്ന് കിട്ടിയ അസ്ഥി പരിശോധനയ്ക്കായി എഫ്എസ്‍എൽ ലാബിലേക്ക് മാറ്റിയിട്ടുണ്ട്
arjun lorry bumper crash guard found
ഗം​ഗാവലിപുഴയിൽ നിന്നും ക്രാഷ് ഗാർഡ് കിട്ടി; അർജുൻ്റെ ലോറിയുടേതെന്ന് മനാഫ്
Updated on

ബംഗളൂരൂ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കണാതായ അർജുനും മറ്റ് 2 പേർക്കുമായി തെരച്ചിൽ തുടരുകയാണ്. പുഴയിൽ നിന്നും ഡ്രഡ്ജിങ്ങിൽ ക്രാഷ് ഗാർഡ് കണ്ടെത്തി. ഇത് അർജുന്‍റെ ലേറിയുടേയത് തന്നെയാണെന്ന് ലോറിയുടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്.

നേരത്തെ, പൊട്ടി വീണ ഇലക്ട്രിക് ടവറിന്‍റെ ഒരുഭാഗവും ഒരു കെട്ട് കയറും കണ്ടെത്തിയിരുന്നു. നാവിക സേന സംഘം മാര്‍ക്ക് ചെയ്ത സ്ഥലത്ത് നിന്നാണ് കയര്‍ കിട്ടിയത്. കണ്ടെത്തിയ കയറും അർജുൻ ഓടിച്ച ലോറിയുടേതാണെന്ന് മനാഫ് പ്രതികരിച്ചിരുന്നു. ഇനിയും നീളത്തിൽ കയർ ഉണ്ടെന്നും ഇതിൻ്റെ അറ്റം പിടിച്ച് പോയാൽ ലോറിയിലേക്ക് എത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മനാഫ് പറയുന്നു. ഇപ്പോൾ തെരയുന്ന ഭാഗത്ത് തന്നെ ലോറി ഉണ്ടാകുമെന്ന് കരുതുന്നുവെന്നും മനാഫ് വ്യക്തമാക്കി.

ഞായറാഴ്ചത്തെ തെരച്ചിലിൽ ഗംഗാവലിപ്പുഴയിൽ നിന്ന് കിട്ടിയ അസ്ഥി പരിശോധനയ്ക്കായി എഫ്എസ്‍എൽ ലാബിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് മനുഷ്യന്‍റെ അസ്ഥിയാണെങ്കിൽ ഉച്ചയോടെ തന്നെ സ്ഥിരീകരണം കിട്ടും. അങ്ങനെയെങ്കിൽ ഇത് ഡിഎൻഎ പരിശോധനയ്ക്ക് അയക്കും. 

Trending

No stories found.

Latest News

No stories found.