Arjun's family members will meet Siddaramaiah and DK Shivakumar
അർജുന്‍റെ കുടുംബാംഗങ്ങൾ സിദ്ധരാമയ്യയെയും ഡി കെ ശിവകുമാറുമായും കൂടികാഴ്ച്ച നടത്തും

അർജുന്‍റെ കുടുംബം സിദ്ധരാമയ്യയെയും ഡി.കെ. ശിവകുമാറിനെയും കാണും

ഗംഗാവലി പുഴയിൽ മണ്ണ് അടിഞ്ഞുകൂടിയതിനാൽ ഡ്രഡ്ജിംഗ് നടത്താതെ തെരച്ചിൽ സാധ്യമല്ല
Published on

കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്‍റെ കുടുംബാംഗങ്ങളും ജനപ്രധിനിധികളും ബുധനാഴ്ച്ച കർണാടക മുഖ‍്യ മന്ത്രി സിദ്ധാരാമയ്യ, ഉപമുഖ‍്യമന്ത്രി ഡി കെ ശിവകുമാർ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തും.എത്രയും പെട്ടെന്ന് ഡ്രഡ്ജർ കൊണ്ടുവന്ന് തിരച്ചിൽ തുടരാന്‍ ആവശ‍്യപെടാനാണ് സന്ദർശനം.

അർജുന്‍റെ ബന്ധു ജിതിൻ, എംപി എംകെ രാഘവൻ, മഞ്ചേശ്വരം എംഎൽഎ എകെഎം അഷറഫ്, കാർവാർ എംഎൽഎ സതീഷ് സെയ്ൽ എന്നിവരും അർജുന്‍റെ കുടുബാംഗങ്ങളോടൊപ്പം കർണാടക മുഖ‍്യമന്ത്രിയേയും ഉപ മുഖ‍്യമന്ത്രിയേയും സന്ദർഷിക്കും.

ഡ്രഡ്ജർ എത്തിക്കാനുള്ള തടസ്സം മാത്രമേ ഉണ്ടാകുവെന്നാണ് കരുതുന്നത്. ഗംഗാവലി പുഴയിൽ മണ്ണ് അടിഞ്ഞുകൂടിയതിനാൽ ഡ്രഡ്ജിംഗ് നടത്താതെ തെരച്ചിൽ സാധ്യമല്ല. ഡ്രഡ്ജർ കൊണ്ടുവരാൻ ഏകദേഷം 96 ലക്ഷം രൂപ ചിലവാകും എന്നാണ് പ്രതീക്ഷിക്കുന്നത്.