രക്ഷാപ്രവർത്തനത്തിന് നേവിയും, ലോറി പുഴയിലേക്ക് പോയിട്ടില്ലെന്ന് സ്ഥിരീകരണം; പ്രതീക്ഷയിൽ കുടുംബം

ജിപിഎസ് ട്രാക്ക് ചെയ്ത സ്ഥലത്തെ മണ്ണ് മാറ്റി പരിശോധിക്കുകയാണിപ്പോൾ
arjuns missing landslide at ankola navy for rescue operation
കർണാടകയിലെ അങ്കോളയിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തുനിന്നുള്ള ദൃശ്യം | കാണാതായ അർജുൻ
Updated on

ബംഗളൂരു: കർണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലിൽ മലയാളിയായ ലോറി ഡ്രൈവർ കുടുങ്ങിയ സംഭവത്തിൽ രക്ഷാപ്രവർത്തനത്തിന് നാവിക സേനയും. സേനയുടെ എട്ടംഗ സംഘമാണ് സ്ഥലത്തേക്കെത്തിയത്. മുങ്ങൽ വിദഗ്ധർ നന്ദിയിലിറങ്ങി പരിശോധിച്ചു. ലോറി നന്ദിയുടെ അടിത്തട്ടിലില്ലെന്ന് മുങ്ങൽ വിദഗ്ധർ വ്യക്തമാക്കി.

തുടർന്ന് ജിപിഎസ് ട്രാക്ക് ചെയ്ത സ്ഥലത്തെ മണ്ണ് മാറ്റി പരിശോധിക്കുകയാണിപ്പോൾ. മെറ്റൽ ഡിറ്റക്ടറുകൾ ചിത്രദുർഗയിൽ നിന്നും മംഗളുരുവിൽ നിന്നും കൊണ്ട് വരും. റോഡിലേക്ക് ഇടിഞ്ഞ മണ്ണിനടിയിൽ ലോറി ഉണ്ടാകുമെന്നാണ് അര്‍ജുന്‍റെ കുടുംബത്തിന്‍റെ പ്രതീക്ഷ. ലോറിയുടെ ജിപിഎസ് ലോക്കേഷൻ മണ്ണിനടിയിലാണ് ഏറ്റവും ഒടുവിലായി കാണിച്ചിരുന്നത്. നേവി ഡൈവര്‍മാര്‍ക്ക് പുറമെ 100 അംഗം എന്‍ഡിആര്‍എഫ് സംഘമാണ് മണ്ണ് നീക്കിയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായിരിക്കുന്നത്.എഡിജിപി ആര്‍. സുരേന്ദ്രയാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com