
കന‍്യാസ്ത്രീകളുടെ അറസ്റ്റ്; എംപിമാരുടെ സംഘം ഛത്തീസ്ഗഡിലേക്ക്
ന‍്യൂഡൽഹി: ഛത്തീസ്ഗഡിലെ ദുർഗിൽ മലയാളി കന‍്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ എംപിമാരുടെ സംഘം വെള്ളിയാഴ്ച ഛത്തിസ്ഗഡിലേക്ക് പോകും. ആന്‍റോ ആന്‍റണി, കൊടിക്കുന്നിൽ സുരേഷ്, ഹൈബി ഈഡൻ, രാജ്മോഹൻ ഉണ്ണിത്താൻ, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരടങ്ങിയ അഞ്ചംഗ സംഘമാണ് ഛത്തീസ്ഗഡിലേക്ക് പോകുന്നത്.
അതേസമയം, സഭാനേതൃത്വത്തിന്‍റെ നിർദേശപ്രകാരം ഡൽഹിയിലെയും റായ്പുരിലെയും മുതിർന്ന അഭിഭാഷകർ അടങ്ങുന്ന സംഘം കന‍്യാസ്ത്രീകൾക്കു വേണ്ടി വെള്ളിയാഴ്ച ഹൈക്കോടതിയിൽ ഹാജരാകും.
കന‍്യാസ്ത്രീകളുടെ ജാമ‍്യാപേക്ഷ ഛത്തീസ്ഗഢ് സർക്കാർ എതിർക്കില്ലെന്ന് കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു.