ഡീൻ കുര‍്യാക്കോസ് എംപിക്കെതിരേ അറസ്റ്റ് വാറന്‍റ്

പൊലീസ് ഉദ‍്യോഗസ്ഥരെ കൈയേറ്റം ചെയ്തുവെന്ന കേസിലാണ് അറസ്റ്റ് വാറന്‍റ് പുറപ്പൊടുവിച്ചിരിക്കുന്നത്
arrest warrant against dean kuriakose mp

ഡീൻ കുര‍്യാക്കോസ്

Updated on

കൊച്ചി: ഡീൻ കുര‍്യാക്കോസ് എംപിക്കെതിരേ അറസ്റ്റ് വാറന്‍റ് പുറപ്പൊടുവിച്ചു. പൊലീസ് ഉദ‍്യോഗസ്ഥരെ കൈയേറ്റം ചെയ്തുവെന്ന കേസിലാണ് അറസ്റ്റ് വാറന്‍റ് പുറപ്പൊടുവിച്ചിരിക്കുന്നത്. പാലക്കാട് ഒറ്റപ്പാലം മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

2018ൽ റോഡ് ഉപരോധിക്കുകയും ഡ‍്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ‍്യോഗസ്ഥരെ പരുക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. ഷൊർണൂർ പൊലീസായിരുന്നു കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

കോടതിയിൽ ഹാജരാകാത്തതിനെത്തുടർന്നാണ് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്. 2018ൽ ഷൊർണൂർ എംഎൽഎക്കെതിരായ സ്ത്രീ പീഡന കാര‍്യത്തിൽ നടപടി സ്വീകരിക്കണമെന്നാവശ‍്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ പൊലീസ് ഉദ‍്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയായിരുന്നു. ഇനി ഫെബ്രുവരി രണ്ടിനായിരിക്കും കോടതി കേസ് വീണ്ടും പരിഗണിക്കുക.

logo
Metro Vaartha
www.metrovaartha.com