ജാമ‍്യ വ‍്യവസ്ഥ ലംഘിച്ച് വിദേശയാത്ര നടത്തി; പി.കെ. ഫിറോസിന് അറസ്റ്റ് വാറണ്ട്

തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി
Arrest warrant issued for PK Firoz for travelling abroad in violation of bail conditions
ജാമ‍്യ വ‍്യവസ്ഥ ലംഘിച്ച് വിദേശയാത്ര നടത്തി; പി.കെ. ഫിറോസിന് അറസ്റ്റ് വാറണ്ട്
Updated on

തിരുവനന്തപുരം: ജാമ‍്യ വ‍്യവസ്ഥ ലംഘിച്ച് വിദേശയാത്ര നടത്തിയതിന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെതിരേ അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. മുഖ‍്യമന്ത്രിയുടെ രാജി ആവശ‍്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ നിയമസഭയിലേക്ക് നടത്തിയ മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയാണ് ഫിറോസ്.

ഈ സംഭവത്തിൽ ഫിറോസിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ‍്യത്തിൽ വിടുകയുമായിരുന്നു. ജാമ‍്യ വ‍്യവസ്ഥയിൽ പാസ്പോർട്ട് സറണ്ടർ ചെയ്യണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ വിലക്ക് ലംഘിച്ച് ഫിറോസ് വിദേശത്തേക്ക് പോയ കാര‍്യം പൊലീസ് കോടതിയെ അറിയിക്കുകയായിരുന്നു. അഭിഭാഷകനെ വിളിച്ചു വരുത്തി ഫിറോസ് എവിടെയെന്ന് കോടതി ചോദിച്ചു. ഫിറോസ് തുർക്കിയിലാണെന്ന് അഭിഭാഷകൻ മറുപടി നൽകിയതോടെയാണ് ഫിറോസിനെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com