Artists offer condolences to the family of Santhosh, who passed away untimely
അകാലത്തിൽ വിട പറഞ്ഞ സന്തോഷിന്‍റെ കുടുംബത്തിന് സാന്ത്വനവുമായി കലാകാരന്മാർ

അകാലത്തിൽ വിട പറഞ്ഞ സന്തോഷിന്‍റെ കുടുംബത്തിന് സാന്ത്വനവുമായി കലാകാരന്മാർ

കലാരംഗത്തെ ചില സുഹൃത്തുക്കൾ സമാഹരിച്ച് തുകയും ആയാണ് നാദിർഷ, കലാഭവൻ ഷാജോൺ, കലാഭവൻ നവാസ് എന്നിവർ സന്തോഷിന്‍റെ വീട്ടിലെത്തിയത്
Published on

കൊച്ചി: ഒരു നാടിനെ ആകെ ദുഃഖത്തിലാഴ്ത്തി കഴിഞ്ഞദിവസം വാഹനാപകടത്തിൽ മരണപ്പെട്ട അവ്വൈ സന്തോഷിന്‍റെ വീട്ടിൽ നാദിർഷ, കലാഭവൻ ഷാജോൺ, കലാഭവൻ നവാസ് എന്നിവർ എത്തി. ഡാൻസിലൂടെയും സ്റ്റേജ് പെർഫോമൻസിലൂടെയും കടന്നുവന്ന സന്തോഷ് ഇവരുടെ സ്റ്റേജ് ഷോയിലൂടെയാണ് ശ്രദ്ധേയനായത്.

കലാരംഗത്തെ ചില സുഹൃത്തുക്കൾ സമാഹരിച്ച് തുകയും ആയാണ് നാദിർഷ, കലാഭവൻ ഷാജോൺ, കലാഭവൻ നവാസ് എന്നിവർ സന്തോഷിന്‍റെ വീട്ടിലെത്തിയത്. മകന്‍റെ വേർപാട് തീരാ ദുഃഖത്തിലാഴ്ത്തിയ അമ്മ ലീലാമ്മയെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിക്കുകയും സന്തോഷിന്‍റെ മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും മറ്റുമായി ഒരു സാമ്പത്തിക സഹായം കൈമാറുകയും ചെയ്തു. കുന്നത്തു നാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റോയി ഔസേപ്പ്, ഇൻഫ്ലുവൻസർ ഇബ്രൂ പെരിങ്ങാല ഇഎസ്പി മീഡിയ എന്നിവരും കലാകാരന്മാരോടൊപ്പം ഉണ്ടായിരുന്നു.

logo
Metro Vaartha
www.metrovaartha.com