ഡൽഹി കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച അരവിന്ദ് സിങ് ലവ്ലി വീണ്ടും ബിജെപിയിൽ ചേർന്നു

കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുടെ സാന്നിധ്യത്തിൽ മറ്റ് 4 മുൻ കോൺഗ്രസ് നേതാക്കൾക്കൊപ്പമാണ് ശനിയാഴ്ച അരവിന്ദ് സിങ് ബിജെപി അംഗത്വമെടുത്തത്
arvinder lovely who quit as delhi congress chief twice rejoins bjp
arvinder lovely who quit as delhi congress chief twice rejoins bjp

ന്യൂഡൽഹി: ഇന്ത്യാ സഖ്യത്തിലെ എഎപി ബന്ധത്തിന്‍റെ പേരിൽ ഡൽഹി കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച അരവിന്ദ് സിങ് ലവ്ലി ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുടെ സാന്നിധ്യത്തിൽ മറ്റ് 4 മുൻ കോൺഗ്രസ് നേതാക്കൾക്കൊപ്പമാണ് ശനിയാഴ്ച അരവിന്ദ് സിങ് ബിജെപി അംഗത്വമെടുത്തത്.

2015 ൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനം അരവിന്ദ് സിങ് രാജിവച്ചിരുന്നു. തുടർന്ന് 2017 ൽ ബിജെപിയിൽ ചേരുകയും ഉടൻ തന്നെ തിരികെ കോൺഗ്രസിലേത്ത് എത്തുകയും ചെയ്തിരുന്നു. അടുത്തിടെ കോണ്‍ഗ്രസ് വിട്ട എം.എല്‍.എമാരായ രാജ്കുമാര്‍ ചൗഹാന്‍, നീരജ് ബസോയ, നസീബ് സിങ്, ഡല്‍ഹി യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ അമിത് മാലിക് എന്നിവരാണ് അരവിന്ദ് സിങിനൊപ്പം ബിജെപിയിൽ ചേർന്ന മറ്റ് 4 പേർ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com