ആര്യാടൻ ഷൗക്കത്തിന്‍റേത് അച്ചടക്കലംഘനം: കെപിസിസി

വിലക്ക് ലംഘിച്ചതു വഴി ആര്യാടൻ ഷൗക്കത്ത് നടത്തിയത് പരസ്യ വെല്ലുവിളിയാണെന്നാണ് കെപിസിസിയുടെ നിലപാട്
Aryadan Shoukath
Aryadan Shoukath

തിരുവനന്തപുരം: പാർട്ടി വിലക്കു മറികടന്ന് ആര്യാടൻ ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ മലപ്പുറത്തു പലസ്‌തീൻ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചതിൽ കെപിസിസി നേതാവ് ആര്യാടൻ ഷൗക്കത്ത് നടത്തിയത് അച്ചടക്ക ലംഘനം തന്നെയെന്ന നിലപാടിൽ കെപിസിസി നേതൃത്വം. ഇതുസംബന്ധിച്ച ആര്യാടൻ ഷൗക്കത്ത് നൽകിയ വിശദീകരണം തള്ളിയ കെപിസിസി നേതൃത്വം വീണ്ടും നോട്ടിസ് നൽകി.

നേരത്തേ ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷന്‍റെ പേരിൽ വിഭാഗീയ പ്രവർത്തനം പാടില്ലെന്ന കെപിസിസിയുടെ കത്തിനാണ് ആര്യാടൻ ഷൗക്കത്ത് മറുപടി നൽകിയത്. വിലക്ക് ലംഘിച്ചതു വഴി ആര്യാടൻ ഷൗക്കത്ത് നടത്തിയത് പരസ്യ വെല്ലുവിളിയാണെന്നാണ് കെപിസിസിയുടെ നിലപാട്.

ആര്യാടൻ ഷൗക്കത്ത് വിലക്ക് ലംഘിച്ച നടപടി പരിശോധനയ്ക്കായി കോൺഗ്രസ് അച്ചടക്ക സമിതിക്കു വിടുകയും ചെയ്തു. അച്ചടക്കസമിതി ഒരാഴ്ചയ്ക്കുള്ളിൽ ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകും. വെള്ളിയാഴ്ചയാണ് ആര്യാടൻ ഫൗണ്ടേഷന്‍റെ പാലസ്‌തീൻ ഐക്യദാർഢ്യ സദസ് മലപ്പുറത്ത് സംഘടിപ്പിച്ചത്. അതേസമയം, നടപടിയെ തുടർന്ന് ഒരാഴ്ച പാർട്ടി പരിപാടിയിൽ പങ്കെടുക്കുന്നതിനു ഷൗക്കത്തിനു പാർട്ടി വിലക്കേർപ്പെടുത്തി. പാർട്ടി തീരുമാനം അനുസരിക്കുമെന്നാണു ഷൗക്കത്തിന്‍റെ നിലപാട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com