udf candidate aryadan shoukath submitted nomination paper for nilambur by election

ആര‍്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിക്കുന്നു

നിലമ്പൂരിൽ ആര‍്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു

നിലമ്പൂർ താലൂക്ക് ഓഫിസിലെത്തിയാണ് യുഡിഎഫ് സ്ഥാനാർഥി ആര‍്യാടൻ ഷൗക്കത്ത് പത്രിക സമർപ്പിച്ചത്
Published on

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി നാമനിർദേശ പത്രിക സമർപ്പിച്ച് കോൺഗ്രസ് സ്ഥാനാർഥി ആര‍്യാടൻ ഷൗക്കത്ത്. നിലമ്പൂർ താലൂക്ക് ഓഫിസിലെത്തിയായിരുന്നു പത്രിക സമർപ്പിച്ചത്. മുസ്‌ലിം ലീഗ് രാജ‍്യസഭാ എംപി അബ്ദുൾ വഹാബ്, കെപിസിസി വർക്കിങ് പ്രസിഡന്‍റ് എ.പി. അനിൽകുമാർ തുടങ്ങിയ നേതാക്കൾ സ്ഥാനാർഥിയോടൊപ്പമുണ്ടായിരുന്നു.

വൻ ജനകൂട്ടത്തിനൊപ്പമാണ് ആര‍്യാടൻ ഷൗക്കത്ത് പത്രിക സമർപ്പിക്കാൻ താലൂക്ക് ഓഫിസിലെത്തിയത്. ഇതിനിടെ യുഡിഎഫ്- എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷവുമുണ്ടായി. നേതാക്കൾ ഇടപ്പെട്ടതിനാലാണ് സംഘർഷം കൈയാങ്കളിയിലേക്കു നീങ്ങാതിരുന്നത്.

എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജും ശനിയാഴ്ച തന്നെയാണ് പത്രിക സമർപ്പിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com