ആര്യങ്കാവ് ഭക്ഷ്യസുരക്ഷാ ചെക്പോസ്റ്റ് യാഥാർഥ്യമായില്ല; ജീവനക്കാരെ നിയമിക്കാനുള്ള നടപടികൾ ഫയലിൽ കുരുങ്ങി

കൂടുതൽ പരിശോധനയ്ക്ക് ലാബ് സ്ഥാപിക്കണമെന്ന ആവശ്യം പദ്ധതിയിൽ ഉൾപ്പെടുത്താത്തതും മറ്റൊരു തിരിച്ചടിയാണ്.
ആര്യങ്കാവ് ഭക്ഷ്യസുരക്ഷാ ചെക്പോസ്റ്റ് യാഥാർഥ്യമായില്ല; ജീവനക്കാരെ നിയമിക്കാനുള്ള നടപടികൾ ഫയലിൽ കുരുങ്ങി
Updated on

പുനലൂർ: തമിഴ്‌നാട് അതിർത്തിയിൽനിന്ന് ആര്യങ്കാവുവഴി കേരളത്തിലേക്കെത്തുന്ന ഭക്ഷ്യസാധനങ്ങൾ പരിശോധിക്കാനുള്ള പദ്ധതി യാഥാർഥ്യമാകാത്തത് തിരിച്ചടിയാകുന്നു. ജീവനക്കാരെ നിയമിക്കാനുള്ള നടപടികൾ ഫയലിൽ കുരുങ്ങിയതോടെ പദ്ധതി നിലച്ച അവസ്ഥയിലാണ്. മുഴുവൻസമയ പരിശോധനയ്ക്ക് ഭക്ഷ്യസുരക്ഷാ ഓഫീസർ, ഓഫീസ് ജീവനക്കാർ ഉൾപ്പെടെയുള്ളവരെ നിയമിക്കേണ്ടതുണ്ട്‌.

എത്ര ജീവനക്കാർ വേണമെന്നുള്ള കത്ത് മാസങ്ങൾക്കുമുമ്പ് ഭക്ഷ്യസുരക്ഷാവകുപ്പ് സർക്കാരിലേക്ക് നൽകിയിരുന്നു. കൂടുതൽ പരിശോധനയ്ക്ക് ലാബ് സ്ഥാപിക്കണമെന്ന ആവശ്യം പദ്ധതിയിൽ ഉൾപ്പെടുത്താത്തതും മറ്റൊരു തിരിച്ചടിയാണ്. സംശയംതോന്നി പിടിച്ചെടുക്കുന്ന ഭക്ഷ്യസാധനങ്ങൾ കൂടുതൽ പരിശോധനയ്ക്ക് നിലവിൽ തിരുവനന്തപുരം ലാബിലേക്ക് അയച്ച് ഫലത്തിനായി കാത്തിരിക്കേണ്ട സ്ഥിതിയുണ്ട്‌.

രണ്ടുവർഷംമുമ്പ് ആര്യങ്കാവ് പഴയ വാണിജ്യനികുതി ചെക്പോസ്റ്റ് കെട്ടിടത്തിന്റെ മുകളിലത്തെ നില ഭക്ഷ്യസുരക്ഷാ ചെക്പോസ്റ്റ് സ്ഥാപിക്കുന്നതിന് നവീകരിച്ചെടുത്തിരുന്നു. നിത്യേനെ തമിഴ്നാട് ഉൾപ്പെടെയുള്ള ഇതരസംസ്ഥാനങ്ങളിൽനിന്ന് മത്സ്യം, പച്ചക്കറി, എണ്ണ, പാൽ, ഉണക്കമീൻ തുടങ്ങിയവ കയറ്റിയ നൂറുകണക്കിനു വാഹനങ്ങളാണ് ആര്യങ്കാവ് വഴി കേരളത്തിലേക്കെത്തുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com