ആലുവയിൽ കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ അസഫാക്ക് ആലത്തിന് ജയിലിൽ മർദനം

അസഫാക്ക് ആലത്തെ ജയിലിൽ നിന്നും മാറ്റുന്നതിനുള്ള നടപടി തുടങ്ങിയതായി വിയ്യൂർ ജയിൽ അധികൃതർ അറിയിച്ചു.
Asafaq Alam, who raped and murdered a child in Aluva, is beaten in prison
പ്രതി അസഫാക്ക് ആലം
Updated on

തൃശൂർ: ആലുവയിൽ അഞ്ച് വയസുകാരിയായ കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക്ക് ആലത്തിന് ജയിലിൽ മർദനം. വിയ്യൂർ സെൻട്രൽ ജയിൽ നിന്നും സഹ തടവുകാരനിൽ നിന്നുമാണ് പ്രതിക്ക് മർദനമേറ്റത്. ജയിൽ വരാന്തയിലൂടെ നടന്നു പോകുമ്പോൾ സഹതടവുകാരനായ കോട്ടയം സ്വദേശി രഹിലാല്‍ ആക്രമിക്കുകയായിരുന്നു.

മർദനത്തിൽ തലയ്ക്ക് പരുക്കേറ്റ അസഫാക്കിനെ മെഡിക്കൽ കോളെജിൽ ചികിത്സ നൽകിയതിന് ശേഷം ജയിലിലേക്ക് തിരിച്ച് കൊണ്ട് വന്നു. ഇയാൾക്ക് തലയിൽ തുന്നൽ ഉണ്ട്. നേരത്തെ ജയിലിൽ ഇയാൾ സംഘർഷം ഉണ്ടാക്കിയിരുന്നു. അസഫാക്ക് ആലത്തെ ജയിലിൽ നിന്നും മാറ്റുന്നതിനുള്ള നടപടി തുടങ്ങിയതായി വിയ്യൂർ ജയിൽ അധികൃതർ അറിയിച്ചു.

2023 ജൂലൈയിലാണ് ആലുവയിൽ ബിഹാർ സ്വദേശികളുടെ അഞ്ച് വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com