ആശ വർക്കർമാരുടെ സമരം മൂന്നാം ഘട്ടത്തിലേക്ക്; വ്യാഴാഴ്ച മുതൽ അനിശ്ചിത കാല നിരാഹാര സമരം

ആശ വർക്കർമാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായ ഓണറേറിയം മാനദണ്ഡങ്ങൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചു
asha workers announces hunger strike in front of secretariat

ആശ വർക്കർമാരുടെ സമരം മൂന്നാം ഘട്ടത്തിലേക്ക്; വ്യാഴാഴ്ച മുതൽ അനിശ്ചിത കാല നിരാഹാര സമരം

Updated on

തിരുവനന്തപുരം: ആശ വർക്കർമാരുടെ സമരം മൂന്നാം ഘട്ടത്തിലേക്ക്. ഈ മാസം 20 മുതൽ നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന് സമര സമിതി പ്രഖ്യപിച്ചു. മൂന്ന് മുൻനിര നേതാക്കളാവും അനിശ്ചിത കാല സമരം നടത്തുക. നിലവിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ഒരു മാസം പിന്നിട്ട് ആശ വർക്കർമാരുടെ സമരം തുടരുകയാണ്.

അതേസമയം, ആശ വർക്കർമാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായ ഓണറേറിയം മാനദണ്ഡങ്ങൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചു. സർക്കാർ നിശ്ചിയിച്ചിരുന്ന 10 മാനദണ്ഡങ്ങളും പിൻവലിച്ച് സർക്കാർ ഉത്തരവിറക്കി.

ശമ്പള വര്‍ധന, ഓണറേറിയം കുടിശിക വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഒരു വിഭാഗം ആശ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ സമരം നടത്തുന്നത്. ഫെബ്രുവരി 10 മുതലാണ് സമരം ആരംഭിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com