

ഓണറേറിയം വർധനവിൽ തൃപ്തരല്ല; സമരം തുടരുമെന്ന് ആശമാർ
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തി വരുകയായിരുന്ന രാപ്പകൽ സമരം ആശമാർ അവസാനിപ്പിച്ചു. സമരം ജില്ലകളിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചന. അന്തിമ തീരുമാനം സ്വീകരിക്കാനായി അടിയന്തര യോഗം ചേരും.
ആശമാരുടെ ഓണറേറിയം 21,000 രൂപയാക്കി ഉയർത്തണമെന്നാവശ‍്യപ്പെട്ടായിരുന്നു സമരം ആരംഭിച്ചത്. നിലവിൽ 265 ദിവസം പൂർത്തിയായതിനു പിന്നാലെയാണ് സമരം അവസാനിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഓണറേറിയം 1,000 രൂപ വർധിപ്പിച്ചിരുന്നു. സമര നേട്ടമായാണ് ഓണറേറിയം വർധനയെ ആശമാർ വിലയിരുത്തുന്നത്.
