ആശാ വര്‍ക്കർമാരുടെ സമരം: ജോലിക്ക് തിരിച്ചുകയറാതെ സമരം തുടരുന്നവരുടെ ജോലി നഷ്ടപ്പെടുമെന്ന ഭീഷണിയുമായി പി.പി. പ്രേമ

ആശമാരെ കേന്ദ്രം തൊഴിലാളികളായി പരിഗണിക്കുന്നില്ലെന്നും ആശമാരുടെ ജോലി ഭാരം വര്‍ധിക്കുന്നുവെന്നും പി.പി. പ്രേമ പറഞ്ഞു.
ASHA workers' strike: Threat of losing jobs to those who continue their strike without returning to work; P.P. Prema

പി.പി. പ്രേമ

Updated on

കോഴിക്കോട്: സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ക്കെതിരെ ഭീഷണിയുമായി സിഐടിയു ആശാ വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. പ്രേമ. ജോലിക്ക് തിരിച്ചുകയറാതെ സമരം തുടരുന്നവര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് പ്രേമയുടെ ഭൂഷണി.

ആശമാരെ കേന്ദ്രം തൊഴിലാളികളായി പരിഗണിക്കുന്നില്ലെന്നും ആശമാരുടെ ജോലി ഭാരം വര്‍ധിക്കുന്നുവെന്നും പി.പി. പ്രേമ പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന സമരത്തില്‍ ഗൂഢാലോചനയുണ്ടെന്നും തൊഴിലാളികളെ മുന്‍നിര്‍ത്തി സര്‍ക്കാരിന്‍റെ ആട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രേമ വ്യക്തമാക്കി.

ആശ വര്‍ക്കര്‍മാരെ വേണ്ടന്ന് പറഞ്ഞവരാണ് യുഡിഎഫ്. ആശ വര്‍ക്കര്‍മാർക്ക് കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ഒരു തുകയും വര്‍ധിപ്പിക്കാന്‍ തയ്യാറായിട്ടില്ലെന്നും പി.പി പ്രേമ പറഞ്ഞു.

നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് സിഐടിയു സമരം നടത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന സമരരീതിയായി രുന്നില്ല സിഐടിയു നടത്തിയതെന്നും പി.പി. പ്രേമ വ്യക്തമാക്കി. ഇത് ഭരണകര്‍ത്താക്കള തെറി വിളിക്കുന്ന രീതിയില്‍ ഉളള സമരമാണെന്നും പ്രേമ പറഞ്ഞു.

കോഴിക്കോട്ടെ ആദായനികുതി ഓഫീസിന് മുന്നില്‍ സിഐടിയു നടത്തിയ ബദല്‍ സമരം ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു പി.പി. പ്രേമ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com