രാപ്പകൽ സമരം 36-ാം ദിനം; ആശ വർക്കർമാർ സെക്രട്ടറിയേറ്റ് ഉപരോധിക്കും

ചരിത്രത്തിൽ ആദ്യമായാണ് കേരളത്തില്‍ സ്ത്രീകൾ സെക്രട്ടറിയേറ്റ് ഉപരോധം നടത്തുന്നത്.
ASHA workers to blockade secretariat today

രാപ്പകൽ സമരം 36-ാം ദിനം; ആശ വർക്കർമാർ സെക്രട്ടറിയേറ്റ് ഉപരോധിക്കും

file image

Updated on

തിരുവനന്തപുരം: വേതന വര്‍ധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നിൽ കഴിഞ്ഞ 36 ദിവസമായി നടത്തിവരുന്ന രാപ്പകൽ സമരം കടുപ്പിക്കാന്‍ തീരുമാനിച്ച് ആശ വർക്കർമാർ. ഇതിന്‍റെ ഭാഗമായി തിങ്കളാഴ്ച (Mar 17) ആശ വർക്കർമാർ സെക്രട്ടറിയേറ്റ് ഉപരോധിക്കും.

വിവിധ ജില്ലകളിൽ ആശ വർക്കർമാർ രാവിലെ 9.30ഓടെ സമരഗേറ്റിനു മുന്നിൽ ആശമാർ സംഘടിക്കും. വിവിധ സംഘടനകളും ഇവർക്ക് പിന്തുണയുമായി സമരത്തിൽ പങ്കാളികളാകും.

അതേസമയം, ഉപരോധം കണക്കിലെടുത്ത് സെക്രട്ടേറിയറ്റ് പരിസരത്ത് വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സെക്രട്ടേറിയറ്റ് പരിസരം പൊലീസ് അടച്ചുപൂട്ടി. പ്രധാന കവാടത്തിൽ നൂറു ഓളം പൊലീസ് സംഘം വിന്യസിച്ചിട്ടുണ്ട്.

ഇതിനിടെ, ആരോഗ്യ വകുപ്പ് വിവിധ ജില്ലകളിൽ ആശ വർക്കർമാർക്കായി പാലീയേറ്റിവ് പരിശീലന പരിപാടി നിശ്ചയിച്ചിട്ടുണ്ട്. ഈ തിരക്കിട്ടുള്ള പരിശീലന പരിപാടി സമരം പൊളിക്കാൻ ഉദ്ദേശിച്ചാണെന്നും അടിയന്തര സ്വഭാവമില്ലാത്ത പരിശീലന പരിപാടി മാറ്റി വയ്ക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com