ashiq abu against minister saji cheriyan
ആഷിഖ് അബുfile image

സാംസ്‌കാരിക മന്ത്രിക്ക് രാഷ്ട്രീയമായി യാതൊരു വിവരവുമില്ലെന്ന് തെളിയിച്ചു, സാമാന്യ വിവരമുള്ള ആരെങ്കിലും മുന്നോട്ടു വരണം; ആഷിഖ് അബു

'സിദ്ദിഖ് മികച്ച നടനാണ്. ഇന്നലെ നടന്ന അമ്മയുടെ വാർത്താ സമ്മേളനത്തിലൂടെ അദ്ദേഹം നന്നായി അഭിനയിച്ചു'
Published on

കൊച്ചി: സാംസ്ക്കാരിക മന്ത്രിക്ക് രാഷ്ട്രീയ പരമായി യാതൊരു വിവരവുമില്ലെന്ന് അദ്ദേഹം തെളിയിച്ചുവെന്ന് സംവിധായകൻ ആഷിഖ് അബു. പാർട്ടി അദ്ദേഹത്തിന് ക്ലാസ് നൽകണം. ഈ വിഷയത്തിൽ സംസാരിക്കാൻ സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും മുന്നോട്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരാതിയെ പറ്റി അന്വേഷിക്കാതെ വേട്ടക്കാരന്‍റെ വിശദീകരണത്തിൽ മാത്രം ഒതുങ്ങുകയാണ് സജി ചെറിയാൻ ചെയ്തത്. മന്ത്രിയെ തിരുത്താൻ പർട്ടി തയാറാവണം. രഞ്ജിത്തിനെ പദവിയിൽ നിന്നും മാറ്റി നിർത്തി അന്വേഷിക്കണം. നടിയുടേത് ആരോപണമല്ല, വെളിപ്പെടുത്തലാണെന്നും ആഷിഖ് അബു വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നപ്പോൾ മുതൽ ഈ വിഷയത്തിൽ ഇടതുപക്ഷ മന്ത്രിമാർക്ക് തന്നെ ആശയക്കുഴപ്പമുണ്ട്. സാംസ്ക്കാരിക മന്ത്രി വലിയൊരു മൂവ്മെന്‍റിനെതിരേ നിൽ‌ക്കുകയാണ്. ആരെങ്കിലും അദ്ദേഹത്തെ ഉപദേശിക്കണം. പരാതി ഉന്നയിച്ച സ്ത്രീയും ഒരു ഇടതു സഹയാത്രികയാണ്. പരാതിക്കാരിയുടെ പരാതിയെപറ്റി അന്വേഷിക്കാതെ വേട്ടക്കാരന്‍റെ പക്ഷം കേട്ടിരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറയുന്നു.

സജി ചെറിയാൻ വിചാരിച്ചാൽ ആരെയും സംരക്ഷിക്കാനാവില്ല. സർക്കാരിന്റെ പ്രഖ്യാപിത നിലപാടല്ല സജി ചെറിയാൻ പറയുന്നത്. രാഷ്ട്രീയമായി യാതൊരു വിവരവുമില്ലെന്ന് മന്ത്രി തെളിയിക്കുകയാണ്. രഞ്ജിത്തിനെ പദവിയിൽ നിന്നും മാറ്റി നിർത്തണം. പരാതി കൊടുക്കാൻ നടി തയാറാവുമെന്നും ആഷിഖ് അബു പറഞ്ഞു.

സിദ്ദിഖ് മികച്ച നടനാണ്. ഇന്നലെ നടന്ന അമ്മയുടെ വാർത്താ സമ്മേളനത്തിലൂടെ അദ്ദേഹം നന്നായി അഭിനയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ജഗദീഷിന്‍റെ വാക്കുകൾ പ്രതീക്ഷ നൽ‌കുന്നതാണന്നും കാര്യങ്ങളെ ഗൗരവകരമായി കൈകാര്യം ചെയ്യണെമന്നും ആഷിഖ് അബു വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com