ആഷിക് അബു ഫെഫ്കയിൽ നിന്ന് രാജിവച്ചു

ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക‍്യഷ്ണന് ആഷിഖ് അബു രാജിക്കത്ത് അയച്ചു
Ashiq Abu resigns from FEFCA
ആഷിക് അബു
Updated on

കൊച്ചി: മലയാള സിനിമ സംവിധായകരുടെ സംഘടനയായ ഫെഫ്കയിൽ നിന്നും രാജിവച്ച് ആഷിഖ് അബു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നിട്ടും ഫെഫ്ക നേത‍്യത്വം മൗനം പാലിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ നേത‍്യത്വത്തിനെതിരെ വിമർശനവുമായി സംവിധായകൻ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ആഷിഖിനെ തള്ളി പറഞ്ഞ് ഫെഫ്ക നേത‍്യത്വവും രംഗത്തെത്തിയിരുന്നു.

ഇതുമായി ബന്ധപെട്ട തർക്കങ്ങൾക്കൊടുവിലാണ് ആഷിഖ് അബു രാജി വെച്ചത്. ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക‍്യഷ്ണന് ആഷിഖ് അബു രാജിക്കത്ത് അയച്ചു.

2012ൽ ഒരു സിനിമയുടെ നിർമാതാവിൽ നിന്നും ലഭിക്കേണ്ട തുക കിട്ടാത്തതിനെ തുടർന്ന് യൂണിയനെ സമീപിച്ചിരുന്നു. അന്ന് കിട്ടിയ തുകയിൽ നിന്ന് അന്നത്തെ പ്രസിഡന്‍റ് സിബി മലയിൽ 20 ശതമാനം കമ്മിഷൻ ആവശ‍്യപ്പെട്ടതായി ആഷിഖ് അബു ഫെഫ്കയ്ക്ക് അയച്ച കത്തിൽ വ‍്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com