
ശമ്പള കുടിശിക മന്ത്രിയോട് ചോദിച്ചു; ജീവനക്കാരുടെ പേരിൽ കേസെടുത്ത് പൊലീസ്
file image
മഞ്ചേരി: ശമ്പള കുടിശിക ലഭിക്കാത്തതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി വീണാ ജോർജിനോട് പരാതി പറഞ്ഞ മഞ്ചോരി മെഡിക്കൽ കോളെജിലെ താത്ക്കാലിക ജീവനക്കാരുടെ പേരിൽ കേസെടുത്ത് പൊലീസ്. സംഘം ചേർന്ന് ബഹളം വയ്ക്കുകയും, സംഘർഷ സാധ്യതയുണ്ടാക്കുകയും ചെയ്തുവെന്ന പ്രിൻസിപ്പൽ ഡോ. കെ.കെ. അനിൽ രാജിന്‍റെ പരാതിയിലാണ് ജീവനക്കാർക്കെതിരേ മഞ്ചോരി പൊലീസ് കേസെടുത്തത്.
ഓഗസ്റ്റ് അഞ്ചിനാണ് വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിയത്. പരിപാടികൾ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ജീവനക്കാർ തങ്ങൾക്ക് രണ്ട് മാസത്തോളമായി ലഭിക്കാനുളള ശമ്പള കുടിശികയെ കുറിച്ച് മന്ത്രിയോട് പറഞ്ഞത്.
ആശുപത്രി സുരക്ഷാജീവനക്കാരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാതെ ബഹളം വയ്ക്കുകയും സംഘര്‍ഷ സാധ്യതയുണ്ടാക്കുകയും ചെയ്തതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.