അഞ്ച് വയസുകാരനെ വെട്ടി കൊലപ്പെടുത്തി, അമ്മയെ വെട്ടി പരുക്കേൽപ്പിച്ചു; അസം സ്വദേശിക്ക് ജീവപര‍്യന്തം

തൃശൂർ അഡീഷണൽ സെഷൻസ് കോടതിയുടെതാണ് വിധി
Assam native sentenced to life for stabbing five-year-old to death, injuring mother
അഞ്ച് വയസുകാരനെ വെട്ടി കൊലപ്പെടുത്തി, അമ്മയെ വെട്ടി പരുക്കേൽപ്പിച്ചു; അസം സ്വദേശിക്ക് ജീവപര‍്യന്തം
Updated on

തൃശൂർ: അഞ്ച് വയസുക്കാരനെ വെട്ടി കൊലപ്പെടുത്തുകയും കുട്ടിയുടെ അമ്മയെ വെട്ടിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ അസം സ്വദേശി ജമാൽ ഹുസൈന് (19) ജീവപര‍്യന്തം തടവും പിഴയും വിധിച്ച് കോടതി. തൃശൂർ അഡീഷണൽ സെഷൻസ് കോടതിയുടെതാണ് വിധി. അസം സ്വദേശികളുടെ മകൻ നജുറുൾ ഇസ്ലാം ആണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. സ്വത്തുതർക്കം മൂലം കുടുംബത്തോടുണ്ടായിരുന്ന വൈരാഗ‍്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

2023 മാർച്ച് 30ന് മുപ്ലിയത്തെ ഐശ്വര‍്യ കോൺക്രീറ്റ് കമ്പനിയിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട കുഞ്ഞിന്‍റെ അമ്മ നജ്മ ബാത്തൂൺ, അച്ഛൻ ബഹാറുൾ എന്നിവർ ബ്രിക്സ് കമ്പനിയിലെ ജോലിക്കാരായിരുന്നു. കമ്പനിയിൽ തന്നെയാണ് ഇവർ താമസിച്ചിരുന്നത്. നജ്മയുടെ വല്ല‍്യമ്മയുടെ മകനായ പ്രതി ജമാൽ സംഭവത്തിന്‍റെ തലേ ദിവസം ഇവരുടെ അടുത്തെത്തുകയും ഇവർക്കൊപ്പം ഒരു രാത്രി കഴിയുകയും ചെയ്തു.

പിറ്റേ ദിവസം രാവിലെ നജ്മയുടെ ഭർത്താവ് ഫാക്റ്റടിയിലേക്ക് പോയ ഉടനെ നജ്മയേയും മകനെയും വെട്ട് കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സമീപവാസികൾ ചേർന്നാണ് പൊലീസിനെ ഏൽപ്പിച്ചത്. വരന്തരപ്പിള്ളി പൊലീസാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com