'വയനാട്ടിലല്ല, സംഘപരിവാർ കോട്ട കെട്ടി താമസിക്കുന്നത്‌'; രാഹുലിനെ പരിഹസിച്ച് അൻവർ

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അൻവറിന്‍റെ പരിഹാസം
പി.വി. അൻവർ
പി.വി. അൻവർ
Updated on

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നിടത്ത് പരാജയപ്പെട്ടതിനു പിന്നാലെ രാഹുൽ ഗാന്ധിയെ പരിഹസിച്ച് നിലമ്പൂർ എംഎൽഎ പി.വി അൻവർ. പടനായകൻ യുദ്ധം നയിക്കേണ്ടത്‌ യുദ്ധഭൂമിയിൽ നിന്നാണ്.ഇല്ലെങ്കിൽ യുദ്ധം തോൽക്കും.അല്ലാണ്ടെ വയനാട്ടിൽ വന്നിരുന്നല്ലെന്ന് അദ്ദേഹം പരിഹസിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അൻവറിന്‍റെ പരിഹാസം.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

"ഈ മനുസൻ തളരില്ല,കോൺഗ്രസ്‌ തോൽക്കില്ല,തിരിച്ച്‌ വരും".!!കേരളത്തിലെ കോൺഗ്രസുകാർ വക,രാഹുൽ ഗാന്ധിയുടെ ഫോട്ടോയുമിട്ട്‌,ബി.ജി.എമ്മും ചേർത്ത്‌ ഇനിയിപ്പോ ഈ ഡയലോഗിന്റെ വരവാണ്. പടനായകൻ യുദ്ധം നയിക്കേണ്ടത്‌ യുദ്ധഭൂമിയിൽ നിന്നാണ്.ഇല്ലെങ്കിൽ യുദ്ധം തോൽക്കും.അല്ലാണ്ട് വയനാട്ടിൽ വന്നിരുന്നല്ല. "വയനാട്ടിലല്ല,സംഘപരിവാർ കോട്ട കെട്ടി താമസിക്കുന്നത്‌".

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com