ആന്‍റണി രാജു പിണക്കത്തിൽ? എൽഡിഎഫിന് തലവേദന!!

പ്രചരണത്തിനിറങ്ങുമ്പോൾ എംഎൽഎ എവിടെ എന്ന ചോദ്യത്തിൽ ഉത്തരം മുട്ടിയിരിക്കുകയാണ് എൽഡിഎഫ്
assembly election antony raju controversy

ആന്‍റണി രാജു

file image

Updated on

തിരുവനന്തപുരം: സിറ്റിങ് എംഎൽഎ തിരുവനന്തപുരം മണ്ഡലത്തിൽ‌ പ്രചരണത്തിനിറങ്ങാത്തത് വിവാദമാവുന്നു. സിറ്റിങ് എംഎൽഎയായ ജനാധിപത്യ കേരള കോൺഗ്രസ് നോതാവ് ആന്‍റണി രാജു സ്ഥാനാർഥിയായ സുധീർ കരമനയ്ക്കായി പ്രചരണത്തിനിറങ്ങാത്തതാണ് എൽഡിഎഫിനെ വെട്ടിലാക്കിയിരിക്കുന്നത്.

പ്രചരണത്തിനിറങ്ങുമ്പോൾ എംഎൽഎ എവിടെ എന്ന ചോദ്യത്തിൽ ഉത്തരം മുട്ടിയിരിക്കുകയാണ് എൽഡിഎഫ്. പിണക്കത്തിലല്ലെന്ന് നേതാക്കൾ മാറി മാറി പറയുന്നുണ്ടെങ്കിലും എന്തുകൊണ്ട് ആന്‍റണി രാജു കളത്തിലിറങ്ങുന്നില്ലെന്ന ചോദ്യത്തിന് നേതാക്കൾക്ക് ഉത്തരമില്ല.

സ്ഥാനാർഥി നിർണയത്തിലെ അതൃപ്തിയാണ് ആന്‍റണിയുടെ പിണക്കത്തിന് പിന്നിലെ കാരണമെന്നാണ് സൂചന. താൻ നിർദേശിച്ച ആളെ സ്ഥാനാർഥിയാക്കാൻ സിപിഎം തയാറാവാത്തതും ആന്‍റണി രാജുവിനെ ചൊടിപ്പിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com