

നിയമസഭാ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് മൂന്നു ദിവസം സമ്പൂർണ മദ്യനിരോധനം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡ്രൈ ഡേ പ്രഖ്യാപിച്ച് ഉത്തരവിറക്കി സർക്കാർ. വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുള്ള 48 മണിക്കൂർ മദ്യവിൽപ്പന നിരോധിക്കാനാണ് തീരുമാനം.
ഏപ്രിൽ 7 വൈകിട്ട് 7 മുതൽ ഏപ്രിൽ 9 വൈകിട്ട് വരെ സംസ്ഥാനത്ത് മദ്യവിൽപ്പന പൂർണമായും നിരോധിക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്. ഇതിന് പുറമേ വോട്ടെണ്ണൽ ദിവസമായ മേയ് 4 നും സംസ്ഥാനത്ത് ഡ്രൈ ഡേ ആയിരിക്കും.