പിണറായി 3.0: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തെ പിണറായി വിജയൻ നയിച്ചേക്കും!

പ്രതിപക്ഷ നേതാവാകാൻ പിണറായി തയാറായേക്കില്ല
assembly election in kerala pinarayi vijayan 3.0

പിണറായി വിജയൻ

Updated on

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പിണറായി വിജയൻ മത്സരിച്ചേക്കുമെന്ന് സൂചന. ഇടത് കേന്ദ്രങ്ങളിൽ നിന്ന് വരുന്ന സൂചന അനുസരിച്ച് ധർമടത്ത് നിന്നാവും പിണറായി വിജയൻ ജനവിധി തേടുക. കഴിഞ്ഞ തെരഞ്ഞെടുപ്പിലേത് പോലെ ക്യാപ്റ്റൻ നയിച്ചാൽ വിജയിക്കുമെന്ന പ്രതീക്ഷയാണ് ഇടതുപക്ഷത്തിന്‍റെ പൊതു വികാരം.

ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിടേണ്ടി വന്നെങ്കിലും 10 വർഷം സർക്കാർ നടപ്പാക്കിയ ക്ഷേമ പദ്ധതികളുടെ ഗുണം നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്തുടനീളം മുഖ്യമന്ത്രി നേരിട്ടിറങ്ങി പ്രചരണം നയിക്കുമെന്നും സൂചനയുണ്ട്. അങ്ങനെയെങ്കിൽ മൂന്നാം തവ‍ണയും പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിയാവും.

എന്നാൽ അധികാരം നഷ്ടപ്പെട്ടാൽ പ്രതിപക്ഷ നേതാവാകാൻ പിണറായി വിജയൻ തയാറായേക്കില്ല. ആ സാഹചര്യത്തിൽ പുതുമുഖത്തെ രംഗത്തിറക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com