കൂടുതൽ ഭൂരിപക്ഷം പിടിച്ചാൽ 25,000 രൂപ പാരിതോഷികം; വാഗ്ദാനവുമായി മുസ്ലിം ലീഗ്

മണ്ഡലം പ്രസിഡന്‍റ് മുത്തുക്കോയ തങ്ങളാണ് പണം വാഗ്ദാനം ചെയ്തത്
assembly election muslim league offers money in tanur

കൂടുതൽ ഭൂരിപക്ഷം പിടിച്ചാൽ 25,000 പാരിതോഷികം; വാഗ്ദാനവുമായി മുസ്ലിം ലീഗ്

Updated on

മലപ്പുറം: താനൂർ ബൂത്ത് കമ്മിറ്റികൾക്ക് പാരിതോഷികമായി പണം വാഗ്ദാനം ചെയ്ത് മുസ്ലീം ലീഗ്. യുഡിഎഫ് സ്ഥാനാർഥി പി.കെ. നവാസിന് 300 വോട്ട് ലീഡ് നൽകുന്ന ബൂത്തുകൾക്ക് പതിനായിരം രൂപയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. അതിലും കൂടുതൽ ഭൂരിപക്ഷം നൽ‌കുന്ന ബൂത്തിന് 25,000 രൂപയും മുസ്ലിം ലീഗ് വാഗ്ദാനം ചെയ്യുന്നു.

മണ്ഡലം പ്രസിഡന്‍റ് മുത്തുക്കോയ തങ്ങളാണ് പണം വാഗ്ദാനം ചെയ്തത്. ഒന്നും രണ്ടും മൂന്നും സ്ഥാനത്ത് എത്തുന്ന ബൂത്ത് കമ്മിറ്റികൾക്ക് മണ്ഡലം യുഡിഎഫ് കമ്മിറ്റിയാണ് പണം നൽകുക. മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിലാണ് പണം വാഗ്ദാനം ചെയ്തത്.

logo
Metro Vaartha
www.metrovaartha.com