നിയമസഭ സമ്മേളനത്തിന് തുടക്കം; കവാടത്തിൽ‌ പ്രതിപക്ഷത്തിന്‍റെ സത്യാഗ്രഹ സമരം

പ്രതിപക്ഷം ശബരിമല സ്വർണക്കൊള്ളയിൽ സമരത്തിലാണെന്നും ദേവസ്വം മന്ത്രിയുടെ രാജിയാണ് ആവശ്യമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു
assembly session begins strike at entrance on sabarimala gold theft

നിയമസഭ സമ്മേളനത്തിന് തുടക്കം; കവാടത്തിൽ‌ പ്രതിപക്ഷത്തിന്‍റെ സത്യാഗ്രഹ സമരം

Updated on

തിരുവനന്തപുരം: നിയമസഭാ സമ്മേളനം മൂന്ന് ദിവസത്തിന് ശേഷം പുനരാരംഭിക്കുമ്പോൾ പുതിയ തന്ത്രവുമായി കോൺഗ്രസ്. സഭയിൽ സ്വർണക്കൊള്ള വീണ്ടും ഉന്നയിച്ച പ്രതിപക്ഷ നേതാവ് എസ്ഐടിയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടലെന്ന് ആരോപിച്ച രണ്ട് എംഎൽഎമാർ സത്യഗ്രഹം ഇരിക്കുമെന്ന് വ്യക്തമാക്കി.

പ്രതിപക്ഷം ശബരിമല സ്വർണക്കൊള്ളയിൽ സമരത്തിലാണെന്നും ദേവസ്വം മന്ത്രിയുടെ രാജിയാണ് ആവശ്യമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നജീബ് കാന്തപുരം, സി.ആർ. മഹേഷ് എന്നീ എംഎൽഎമാരാണ് സത്യാഗ്രഹം ഇരിക്കുന്നത്. എന്നാൽ സഭാ നടപടികളുമായി സഹകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വിശദമാക്കി.

അതേസമയം, പ്രതിപക്ഷ സമരം സർക്കാരിന് എതിരാണെങ്കിലും അത് ഹൈക്കോടതിക്ക് എതിരാണെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഹൈക്കോടതി മേൽനോട്ടത്തിൽ ആണ് അന്വേഷണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com