ഇനി മുതൽ 'കേരള' അല്ല, 'കേരളം': പ്രമേയം ഏകകണ്ഠമായി പാസാക്കി നിയമസഭ

മുഖ്യമന്ത്രി അവതരിപ്പിച്ച് പ്രമേയം നിയമസഭ ഐകകണ്ഠ്യേന അംഗീകരിച്ചു
assembly to change the name of the state
cm pinarayi vijayan
Updated on

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പേര് ഭരണഘടനയിൽ കേരളം എന്നാക്കണമെന്ന പ്രമേയം നിയമസഭ പാസാക്കി. മുഖ്യമന്ത്രിയാണ് കേരളത്തിന്‍റെ പേര് മാറ്റുന്നതിനുള്ള പ്രമേയം സഭയിൽ അവതരിപ്പിച്ചത്. മുഖ്യമന്ത്രി അവതരിപ്പിച്ച് പ്രമേയം നിയമസഭ ഒറ്റക്കെട്ടായി അംഗീകരിച്ചു.

ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ നമ്മുടെ സംസ്ഥാനത്തിന്‍റെ പേര് കേരള എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കേരളം എന്നാക്കി ഭേദഗതി വരുത്തുന്നതിന് ആവശ്യമായ നടപടികള്‍ ഭരണഘടനയുടെ അനുച്ഛേദം മൂന്ന് പ്രകാരം കൈക്കൊള്ളണമെന്ന് ഈ സഭ ഐകകണ്ഠ്യേന ആവശ്യപ്പെടുന്നുവെന്ന് പ്രമേയത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com