നി​യ​മ​സ​ഭ കൈ​യാ​ങ്ക​ളി​ക്കേ​സ്: 2 കോൺഗ്രസ് എംഎൽഎമാരെ കൂടി പ്രതിചേർക്കും

ഇതുവരെ ഇടതു നേതാക്കൾ മാത്രമായിരുന്നു കേസിലെ പ്രതികളായിരുന്നത്.
File Image
File Image
Updated on

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ​മാ​യ നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സി​ൽ 2 കോൺഗ്രസ് മുന്‍ എംഎൽഎമാരെ പ്രതിചേർക്കും. എംഎ വാഹിദ്, ശിവദാസ് നായർ എന്നിവരെകൂടി പ്രതിചേർത്തുകൊണ്ട് കോടതിയിൽ റിപ്പോർട്ട് നൽകാനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം. വനിത എംഎൽഎയെ തടഞ്ഞു എന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതുവരെ ഇടതു നേതാക്കൾ മാത്രം പ്രതികളായിരുന്ന കേസിലാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കളെ കൂടി പ്രതി ചേർത്തിരിക്കുന്നത്.

നേരത്തെ മന്ത്രി വി ശിവന്‍കുട്ടിയും ഇടതുമുന്നണി കൺവീനിയർ ഇപി ജയരാജനുമടക്കം 6 എൽഡിഎഫ് നേതാക്കൾക്കതിരെ മാത്രമായിരുന്നു കേസ്. കേസിന്‍റെ വിചാരണ തുടങ്ങാനിരിക്കെയാണ് തുടരന്വേഷണം അവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കേടതിയെ സമീപിച്ചത്. അന്നത്തെ ഭരണപക്ഷ എംഎൽഎമാർ ആക്രമിച്ച് പരിക്കേൽപ്പിച്ചിട്ടും അവരെ പ്രതിചേർത്തില്ലെന്ന ഇടത് വനിത എംഎൽഎമാരുടെ പരാതിയിലാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണത്തിന് അനുമതി തേടിയത്.

2015 മാ​ര്‍ച്ച് 13ന് ​അ​ന്ന​ത്തെ ധ​ന​മ​ന്ത്രി കെ.​എം. മാ​ണി ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ത​ട​യാ​ന്‍ ആ​ക്ര​മ​ണം ന​ട​ത്തി 2.20 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം വ​രു​ത്തി എ​ന്നാ​ണു കേ​സ്. ഇ​ട​തു നേ​താ​ക്ക​ളാ​യ വി. ​ശി​വ​ന്‍കു​ട്ടി, ഇ.​പി. ജ​യ​രാ​ജ​ന്‍, കെ.​ടി. ജ​ലീ​ല്‍, കെ. ​അ​ജി​ത്, കെ. ​കു​ഞ്ഞ​ഹ​മ്മ​ദ്, സി.​കെ. സ​ദാ​ശി​വ​ന്‍ എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍. വി​വാ​ദ​മാ​യ നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സി​ലെ ര​ണ്ടാം അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ര്‍ട്ട് പൊ​ലി​സ് കോ​ട​തി​യി​ല്‍ സ​മ​ര്‍പ്പി​ച്ചു. കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ന്നു പൊ​ലി​സ് റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു. കേ​സ് സെ​പ്റ്റം​ബ​ര്‍ എ​ട്ടി​ന് തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com