താനൂര്‍ ബോട്ട് അപകടത്തില്‍പ്പെട്ടവരുടെ ചികിത്സാച്ചെലവുകള്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഏറ്റെടുത്തു

അത്യാധുനിക മെഡിക്കല്‍ സൗകര്യങ്ങളും, ഉയര്‍ന്ന വൈദഗ്ധ്യമുള്ള ആരോഗ്യ വിദഗ്ധരുടെ ഒരു ടീമിനേയും ഇതിനായി സജ്ജീകരിച്ചിരുന്നു
താനൂര്‍ ബോട്ട് അപകടത്തില്‍പ്പെട്ടവരുടെ ചികിത്സാച്ചെലവുകള്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഏറ്റെടുത്തു

കൊച്ചി : താനൂര്‍ ബോട്ട് അപകടത്തില്‍പ്പെട്ട് ആസ്റ്റര്‍ മിംസ് കോട്ടക്കലില്‍ ചികിത്സയില്‍ കഴിയുന്ന മുഴുവന്‍ പേരുടേയും ചികിത്സാചെലവുകള്‍ അസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഏറ്റെടുക്കും. പരപ്പനങ്ങാടി താനൂര്‍ നഗരസഭാ അതിര്‍ത്തിയിലെ പൂരപ്പുഴയില്‍ ഒട്ടുംപുറം തൂവല്‍ തീരത്തിനുസമീപം വിനോദയാത്രാ ബോട്ട് മറിഞ്ഞ് അഞ്ച് കുട്ടികളടക്കം 8 പേരെയാണ് ആസ്റ്റര്‍ മിംസ് കോട്ടക്കലില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ 4 കുട്ടികളുടെ നിലഗുരുതരമായിരുന്നു.

അത്യാധുനിക മെഡിക്കല്‍ സൗകര്യങ്ങളും, ഉയര്‍ന്ന വൈദഗ്ധ്യമുള്ള ആരോഗ്യ വിദഗ്ധരുടെ ഒരു ടീമിനേയും ഇതിനായി സജ്ജീകരിച്ചിരുന്നു.

നിലവില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ഉണ്ടായിരുന്ന എല്ലാവരും അപകടനില തരണം ചെയ്തുവരുന്നുണ്ട്. ഒരു കുട്ടിയടക്കം രണ്ടുപേര്‍ സുഖം പ്രാപിച്ചു ആശുപത്രി വിടുകയും ചെയ്തു.

ചികിത്സയില്‍ കഴിയുന്ന എല്ലാ രോഗികള്‍ക്കും വിദഗ്ധ ചികിത്സ ഉറപ്പുവരുത്തുമെന്നും ചികിത്സാ ചിലവ് പൂര്‍ണമായും ഒഴിവാക്കുമെന്നും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഫൗണ്ടര്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ. ആസാദ് മൂപ്പന്‍ അറിയിച്ചു.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ മന്ത്രി വീണ ജോര്‍ജ് മറ്റു മന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കന്മാര്‍ തുടങ്ങിയവര്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി ചികിത്സയിലുള്ളവരുടെ ആരോഗ്യനില വിലയിരുത്തി.​

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com