ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

കേരളത്തിലെ എല്ലുരോഗചികിത്സാ രംഗത്തെ വന്‍ മാറ്റത്തിനാണ് ആസ്റ്റര്‍ മെഡ്സിറ്റി തുടക്കംകുറിക്കുന്നത്
aster medcity hip replacement surgery
aster medcity hip replacement surgery

കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി. അമേരിക്കയില്‍ അടുത്തിടെ ആവിഷ്‌കരിച്ച ഈ ചികിത്സാരീതി, നിലവിലുള്ള മറ്റെല്ലാ ഇടുപ്പുമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകളെക്കാളും ഏറെ ഫലപ്രദമാണെന്ന് തെളിയിച്ചിട്ടുള്ളതാണ്.

കേരളത്തിലെ എല്ലുരോഗചികിത്സാ രംഗത്തെ വന്‍ മാറ്റത്തിനാണ് ആസ്റ്റര്‍ മെഡ്സിറ്റി തുടക്കംകുറിക്കുന്നത്. പരമ്പരാഗത ഇടുപ്പുമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകളില്‍ അനുബന്ധപേശികള്‍ എല്ലില്‍ നിന്ന് മുറിച്ചുമാറ്റേണ്ടി വരാറുണ്ട്. എന്നാല്‍ ഡയറക്റ്റ് ആന്റീരിയര്‍ രീതിയിലൂടെ ഇത് ഒഴിവാക്കി ശസ്ത്രക്രിയ പൂര്‍ത്തിയാക്കുവാന്‍ സാധിക്കും. രോഗികളെ സംബന്ധിച്ചിടത്തോളം ഇത് വലിയ ആശ്വാസമാണ്.

55 വയസുള്ള രോഗിയിലാണ് കേരളത്തിലാദ്യമായി ഈ ഡയറക്റ്റ് ആന്റീരിയര്‍ രീതിയില്‍ ശസ്ത്രക്രിയ നടത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇടുപ്പുവേദന നേരിടുകയായിരുന്ന രോഗി, മുന്‍പ് പല ആശുപത്രികളും ഇടുപ്പ് മാറ്റിവെയ്ക്കണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും സഹിക്കാനാവാത്ത ഘട്ടമെത്തിയപ്പോഴാണ് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ എത്തിയത്.

വളരെ കുറഞ്ഞ വേദനയും രക്തനഷ്ടവുമാണ് ഈ ശസ്ത്രക്രിയാ രീതിയുടെ ഗുണങ്ങള്‍. ഓപ്പറേഷന് ശേഷമുള്ള അവശതകള്‍ വളരെവേഗം ഭേദമാകുകയും ചെയ്യും. ശസ്ത്രക്രിയ പൂര്‍ത്തിയായാലുടന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം സ്വന്തമായി ചലിക്കാനും കഴിയും. നിലവിലുള്ള ചികിത്സ രീതികളെക്കാള്‍ രോഗമുക്തി വളരെ വേഗത്തിലുമാണ്.

വരുംനാളുകളില്‍ ഈ രീതിയിലുള്ള ശസ്ത്രക്രിയക്ക് വലിയ സ്വീകാര്യത കിട്ടുമെന്നും ഇടുപ്പുമാറ്റിവെയ്ക്കല്‍ കൂടുതല്‍ എളുപ്പമാകുമെന്നും ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഓര്‍ത്തോപീഡിക് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. വിജയ മോഹന്‍ എസ് പറഞ്ഞു.

ലോകത്തില്‍ നിലവിലുള്ള ഏറ്റവും നൂതനമായ ചികിത്സാരീതികള്‍ ഏറ്റവുമാദ്യം കേരളത്തില്‍ അവതരിപ്പിക്കുന്നതിനുള്ള ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ ചികിത്സാരീതി അവതരിപ്പിക്കുന്നതെന്ന് ആസ്റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com