കുട്ടികളിലെയും നവജാതശിശുക്കളിലെയും ശസ്ത്രക്രിയ: ഇന്ത്യയിലെ ആദ്യത്തെ ശില്പശാല ആസ്റ്റർ മിംസിൽ

വിദഗ്ധഡോക്ടർമാരുടെ മേൽനോട്ടത്തിലായിരുന്നു ശില്പശാല. യുകെയിൽ നിന്നുള്ള മുതിർന്ന സർജന്മാരായിരുന്നു നേതൃസ്ഥാനത്ത്
കുട്ടികളിലെയും നവജാതശിശുക്കളിലെയും ശസ്ത്രക്രിയ: ഇന്ത്യയിലെ ആദ്യത്തെ ശില്പശാല ആസ്റ്റർ മിംസിൽ

കോഴിക്കോട്: കുട്ടികളിലെയും നവജാതശിശുക്കളിലെയും ശസ്ത്രക്രിയകളെ കുറിച്ച് ആസ്റ്റർ മിംസ് സംഘടിപ്പിച്ച ദേശീയ ശില്പശാല ശ്രദ്ധേയമായി. ബ്രിട്ടീഷ് അസോസിയേഷൻ ഓഫ് പീഡിയാട്രിക് സർജൻസുമായി ചേർന്നാണ് ഈ വിഷയത്തിൽ രാജ്യത്ത് ആദ്യമായി ഒരു തത്സമയ ശില്പശാല ഒരുക്കിയത്. കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ള 22 വിദഗ്ധ ഡോക്ടർമാർ പങ്കെടുത്തു. ശിശുക്കളിൽ ശസ്ത്രക്രിയകൾ നടത്തുന്നത്തിനുള്ള വൈദ്യഗ്ധ്യം വർധിപ്പിക്കാൻ ഉതകുന്നതായിരുന്നു ശില്പശാല. തെക്കേഇന്ത്യയിലെ ആശുപത്രികളിൽ കുട്ടികൾക്കും നവജാതശിശുക്കൾക്കും ലഭ്യമാകുന്ന ചികിത്സാസംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിർണായക ശ്രമങ്ങളുടെ ഭാഗമായിരുന്നു ഈ ശില്പശാല.

യഥാർത്ഥവേളയിലെന്ന പോലെ നവജാതശിശുക്കളിൽ നേരിട്ട് ശസ്ത്രക്രിയ നടത്തുന്ന അതേ അനുഭവം തത്സമയം സൃഷ്ടിച്ചുകൊണ്ടാണ് പങ്കെടുത്തവർക്ക് പരിശീലനം നൽകിയത്. തീർത്തും നിയന്ത്രിതമായ അന്തരീക്ഷത്തിൽ, സമാന മാതൃകകൾ ഉപയോഗിച്ച് നടത്തിയ ശസ്ത്രക്രിയ വേറിട്ട അനുഭവമായി. നവജാതശിശുക്കളുടെ ചികിത്സയ്‌ക്കിടയിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികളെ ധൈര്യപൂർവം നേരിടാനുള്ള വൈദഗ്ധ്യം സ്വായത്തമാക്കാൻ ഡോക്ടർമാരെ സഹായിക്കുന്നതായിരുന്നു ഈ പരിശീലനം.

വിദഗ്ധഡോക്ടർമാരുടെ മേൽനോട്ടത്തിലായിരുന്നു ശില്പശാല. യുകെയിൽ നിന്നുള്ള മുതിർന്ന സർജന്മാരായിരുന്നു നേതൃസ്ഥാനത്ത്. യുകെയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് NHS ഫൗണ്ടേഷൻ ട്രസ്റ്റിലെ പീഡിയാട്രിക് സർജൻ പ്രൊഫ. വി. കാളിദാസൻ, ഈവലീന ലണ്ടൻ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ പീഡിയാട്രിക് യൂറോളജിസ്റ്റ് ഡോ. അനു പോൾ, യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ഓഫ് ലെയ്സസ്‌റ്ററിലെ പീഡിയാട്രിക് സർജൻ ഡോ. ഹൈതം ദഗാഷ് എന്നിവർ പങ്കെടുത്തവർക്ക് മാർഗനിർദേശങ്ങൾ നൽകി. ആസ്റ്റർ മിംസിലെ പീഡിയാട്രിക്, നിയോനേറ്റൽ സർജറി വിഭാഗം ഡോക്ടർമാരായ ഡോ. എബ്രഹാം മാമ്മൻ, ഡോ. റോഷൻ സ്നേഹിത്, ഡോ. ബിനേഷ് എന്നിവർ ആയിരുന്നു ശില്പശാലയുടെ തദ്ദേശീയ ഫാക്കൽറ്റിയും വിജയത്തിന് പിന്നിലെ കരുത്തും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com