എം.എ. കോളെജിൽ വാനനിരീക്ഷണവും, ആസ്‌ട്രോണമി ക്ലബ് ഉദ്ഘാടനവും നടന്നു

എം.എ. കോളെജിൽ വാനനിരീക്ഷണവും, ആസ്‌ട്രോണമി ക്ലബ് ഉദ്ഘാടനവും നടന്നു
Updated on

കോതമംഗലം : ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിൽ വാനനിരീക്ഷണം സംഘടിപ്പിച്ചു. കോളേജിലെ ഊർജ്ജതന്ത്ര വിഭാഗവും, സയൻസ് ഫോറവും സംയുക്തമായിട്ടാണ് വാന നിരീക്ഷണം ഒരുക്കിയത്. 125ൽപരം വിദ്യാർത്ഥികളും, അധ്യാപകരും വാന നിരീക്ഷണത്തിൽ പങ്കുചേർന്നു.

ഈ പരിപാടിയോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ആസ്ട്രോണമി ക്ലബ്ബിൻ്റെ ഉദ്ഘാടനം കൊച്ചിൻ യൂണിവേഴ്സിറ്റി ഊർജ്ജതന്ത്ര വിഭാഗം അദ്ധ്യാപകൻ ഡോ. എൻ. ഷാജി നിർവഹിച്ചു. എം. എ. കോളേജിലെ ഊർജ്ജതന്ത്ര വിഭാഗം മുൻ മേധാവി ഡോ.മേഴ്‌സി.വി.ജോൺ രചിച്ച ഹിഡൻ വണ്ടേഴ്സ് ഇൻ ലൈറ്റ്(Hidden wonders in light)എന്ന പുസ്തകത്തിന്റെ അവലോകനവും നടന്നു.ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. എബി. പി.വർഗീസ് അധ്യക്ഷത വഹിച്ചു.വകുപ്പ് മേധാവി ഡോ. ദീപ. എസ്, ഡോ. സ്മിത തങ്കച്ചൻ, ഡോ. മേഴ്‌സി.വി. ജോൺ, എന്നിവർ സംസാരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com