അതിരപ്പിളളിയിൽ വിനോദസഞ്ചാരികളുടെ കാർ താഴേക്ക് പതിച്ചു; 10 പേർക്ക് പരുക്ക്

കാർ പാർക്ക് ചെയ്യുന്നതിനിടെ താഴേക്ക് പതിക്കുകയായിരുന്നു
8 പേർക്ക് പരുക്ക്

കാർ താഴ്ചയിലേക്ക് പതിച്ചു

Updated on

അതിരപ്പിള്ളി: അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികളുടെ കാർ താഴ്ചയിലേക്ക് വീണ് 10 പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ട് സ്ത്രീകളുടെ പരിക്കു ഗുരുതരമാണ്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. അതിരപ്പിള്ളിക്കടുത്ത രണ്ടാം ചപ്പാത്തിലായിരുന്നു അപകടം നടന്നത്.

പൊന്നാനിയില്‍ നിന്ന് അതിരപ്പിള്ളിയിലേക്ക് വന്നതായിരുന്നു വിനോദ യാത്ര സംഘം.

കാര്‍ ഡ്രൈവര്‍ പൊന്നാനി മറാഞ്ചേരി സ്വദേശി ശ്രീരാഗ് (28),യാത്ര സംഘത്തിലുണ്ടായിരുന്ന ആസാം സ്വദേശി നേഹ(38), അന്‍സിയ (12), സഫാന്‍ (6), ആയിഷ (32), ഷിമ (26), ക്ലാര (35), ഹാജിഷ (35), മിലി (19), മുഹമ്മദ് സുല്‍ത്താന്‍ (24)എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപത്തെ കാര്‍പാർക്കിംഗ് സ്ഥ ലത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ പുറകിലേക്ക് എടുത്തപ്പോള്‍ നിയന്ത്രണം വിട്ട് അന്‍പതടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. കാര്‍ പാടെ തകര്‍ന്നു. സംഭവമറിഞ്ഞ് നാട്ടുകാരൂം അതിരപ്പിള്ളി പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയാണ് പരുക്കേറ്റവരെ നാല് ആംബുലന്‍സുകളിലായി ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിച്ചത്.

രണ്ട് കുട്ടികളടക്കം പത്തംഗ സംഘമാണ് പൊന്നാനിയില്‍ നിന്ന് അതിരപ്പിള്ളിയിലേക്ക് വന്നത്. ഏറെ ബുദ്ധിമുട്ടിയാണ് പരിക്കേറ്റവരെ അന്‍പതടി താഴ്ചയില്‍ നിന്ന് മുകളിലെത്തിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com