
സതീഷ്, അതുല‍്യ
കൊല്ലം: ഷാർജയിലെ റോളയിൽ ദുരൂഹ സാഹചര‍്യത്തിൽ മരിച്ച കൊല്ലം കോയിവിള സ്വദേശിനി അതുല‍്യ ആത്മഹത‍്യ ചെയ്യ്തുവെന്ന് കരുതുന്നില്ലെന്ന് സഹോദരി അഖില. അതുല‍്യയ്ക്ക് നീതി ലഭിക്കണമെന്നും അതുല‍്യയുടെ മരണം കൊലപാതകമാണെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്നും അവർ മാധ‍്യമങ്ങളോട് പറഞ്ഞു. അതുല‍്യയുടെ പിറന്നാളായിരുന്നു ആ ദിവസമെന്നും അടുത്ത ദിവസം പുതിയ ജോലിയിൽ പ്രവേശിക്കാനിരുന്നതായിരുന്നുവെന്നും അഖില കൂട്ടിച്ചേർത്തു.
മരിക്കുന്നതിനു തലേ ദിവസം അതുല‍്യയുമായി ഫോണിൽ സംസാരിച്ചിരുന്നു. സതീഷിന്‍റെ ചില ബന്ധങ്ങളുടെ പേരിൽ അതുല‍്യയുമായി നിരന്തരം തർക്കമുണ്ടായിരുന്നു. മരിച്ച ദിവസവും സതീഷ് ഉപദ്രവിച്ചു. ഇത്രയധികം തെളിവുകളുണ്ടായിട്ടും പ്രതിക്ക് ജാമ‍്യം ലഭിച്ചു. ഇത് അംഗീകരിക്കാൻ സാധിക്കില്ല. അതുല‍്യയ്ക്ക് നീതി ലഭിക്കണം. അഖില പറഞ്ഞു.