അതുല്യയുടെ മൃതദേഹം ബുധനാഴ്ചയോടെ നാട്ടിലെത്തിക്കും

അതുല്യയുടെ ഓഡിയോ സന്ദേശങ്ങളും ശരീരത്തിലെ മുറിപ്പാടുകൾ സംബന്ധിച്ച വിവരങ്ങളും ഭർത്താവ് സതീഷ് പീഡിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു
Athulya's body to be send to Kerala

അതുല്യ

Updated on

ഷാർജ: റോളയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം തെക്കുംഭാഗം സ്വദേശിനി അതുല്യയുടെ മൃതദേഹം ബുധനാഴ്ചയോടെ നാട്ടിലെത്തിക്കാൻ സാധിക്കുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി. അതുല്യയുടെ ഫൊറൻസിക് റിപ്പോർട്ട് തിങ്കളാഴ്ച ലഭിക്കും.

ഈ മാസം 19ന് പുലർച്ചെയാണ് ഷാർജ റോളയിലെ ഫ്ലാറ്റിൽ അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ അതുല്യയുടെ ഓഡിയോ സന്ദേശങ്ങളും ശരീരത്തിലെ മുറിപ്പാടുകൾ സംബന്ധിച്ച വിവരങ്ങളും ഭർത്താവ് സതീഷ് പീഡിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ഫൊറൻസിക് ഫലത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഭർത്താവ് സതീഷിനെതിരെ അന്വേഷണം വേണമെന്ന അതുല്യയുടെ കുടുംബത്തിന്‍റെ ആവശ്യത്തിൽ തീരുമാനമെടുക്കുക എന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

ഭർത്താവിന്‍റെ വിസയിലായിരുന്നതിനാൽ മൃതദേഹം നാട്ടിലെത്തിക്കാൻ സതീഷിന്‍റെ അനുമതി ആവശ്യമാണ്. മൃതദേഹം വിട്ടുനൽകുന്നതിൽ സതീഷ് പ്രതികൂല നിലപട് സ്വീകരിച്ചാൽ മറ്റ് നിയമ മാർഗങ്ങൾ തേടാനാണ് കുടുംബത്തിന്‍റെ തീരുമാനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com