ആലപ്പുഴയിലും എടിഎം കവര്‍ച്ചാശ്രമം

അലാറം അടിച്ചതോടെ കള്ളന്‍ പുറത്തേയ്ക്ക് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.
ATM robbery attempt in sbi bank Alappuzha vallikunnam
ആലപ്പുഴയിലും എടിഎം കവര്‍ച്ചാശ്രമം
Updated on

ആലപ്പുഴ: വള്ളികുന്നം കാഞ്ഞിരത്തുംമൂട്ടില്‍ എടിഎം കവര്‍ച്ചാ ശ്രമം. അലാറാം അടിച്ചതോടെ കള്ളന്‍ രക്ഷപ്പെട്ടു. മുഖംമൂടി ധരിച്ച് സ്‌കൂട്ടറില്‍ എത്തിയ കള്ളന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. തൃശൂരിലെ എടിഎം കവര്‍ച്ചയുടെ ഞെട്ടല്‍ വിട്ടുമാറും മുന്‍പാണ് മറ്റൊരു സംഭവം.

എസ്ബിഐ ബാങ്കിനോട് ചേര്‍ന്നുള്ള എടിഎമ്മിലാണ് മോഷണ ശ്രമം നടന്നത്. അര്‍ദ്ധരാത്രിയോടെയാണ് കള്ളന്‍ എത്തിയത്. കവര്‍ച്ചാശ്രമം തുടങ്ങി നിമിഷങ്ങള്‍ക്കകം അലാറം അടിച്ചതോടെ കള്ളന്‍ പുറത്തേയ്ക്ക് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. അലാറം അടിച്ചതോടെ കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചു. കണ്‍ട്രോള്‍ റൂമാണ് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധര്‍ അടക്കം എത്തി തെളിവ് ശേഖരം നടത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com