

മർദനത്തിനിരയായ ബിഎൽഒ ആദർശ്
കൊല്ലം: പൂരിപ്പിച്ച എസ്ഐആർ ഫോം തിരിച്ച് വാങ്ങാനെത്തിയ ബിഎൽഒയ്ക്ക് മർദനം. കൊല്ലം അമ്പലംകുന്ന് നെട്ടയത്താണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. ചടയമംഗലം നിയമസഭാ മണ്ഡലത്തിലെ 23-ാം നമ്പർ ബൂത്ത് ബിഎൽഒ ആയ ആദർശിനാണ് മർദനമേറ്റത്.
ആദർശിന്‍റെ പരാതിയിൽ നെട്ടയം സ്വദേശിയായ അജയനെതിരേ പൊലീസ് അന്വേഷം ആരംഭിച്ചു. ഏഴ് തവണ വീട്ടിലെത്തിയിട്ടും ഫോം പൂരിപ്പിച്ച് നൽകാൻ അജയൻ തയാറായില്ലെന്നും ബുധനാഴ്ച വീണ്ടും ഫോം ചോദിച്ചെത്തിയപ്പോൾ അസഭ‍്യ വർഷം നടത്തുകയും കൈയേറ്റം ചെയ്തതായുമാണ് പരാതി.