പന്തീരാങ്കാവ് കെഎസ്ഇബി ഓഫിസിന് നേരെ ആക്രമണം; പ്രതിഷേധവുമായി ജീവനക്കാർ

ഓഫിസിൽ അതിക്രമിച്ചു കയറിയതിനും നാശനഷ്ടം വരുത്തിയതിലും പ്രതിഷേധിച്ച് ജീവനക്കാർ സംയുക്തമായി പ്രതിഷേധ പ്രകടനവും ധർണയും നടത്തി
attack against kseb office at kozhikode
attack against kseb office at kozhikode

കോഴിക്കോട്: പന്തീരാങ്കാവ് കെഎസ്ഇബി ഓഫിസിൽ ചിലർ അതിക്രമിച്ച് കയറി ആക്രമണം നടത്തിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. കഴിഞ്ഞ രാത്രി വൈദ്യുതി നിലച്ചതിനെ തുടർന്നാണ് നാട്ടുകാർ കെഎസ്ഇ ഓഫിസിൽ പ്രതിഷേധവുമായി എത്തിയത്. തുടർന്ന് അക്രമം നടത്തുകയായിരുന്നെന്ന് കെഎസ്ഇബി ജീവനക്കാർ നൽകിയ പരാതിയിൽ പറയുന്നു.

ഓഫിസിൽ അതിക്രമിച്ചു കയറിയതിനും നാശനഷ്ടം വരുത്തിയതിലും പ്രതിഷേധിച്ച് ജീവനക്കാർ സംയുക്തമായി പ്രതിഷേധ പ്രകടനവും ധർണയും നടത്തി. അക്രമികളെ അറസ്റ്റ് ചെയ്ത് ജീവനക്കാർക്ക് സ്വൈര്യമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് വിവിധ സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു. അതേസമയം പരാതി ലഭിച്ചെന്നും പ്രാഥമിക അന്വേഷണത്തിന് ശേഷമേ കേസ് രജിസ്റ്റർ ചെയ്യുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com