മഹാരാജാസിൽ കെഎസ്‌യു പ്രവർത്തകന് നേരെ ആക്രമണം; എസ്എഫ്ഐ നേതാവടക്കം 8 പേർക്കെതിരെ കേസ്

കത്തികൊണ്ട് മുഖത്ത് പരുക്കേൽപ്പിക്കുകയും ഹോളോബ്രിക്സ് ഉപയോഗിച്ച് ശരീരമാസകലം അടിച്ച് പരുക്കേൽപ്പിക്കുകയും ചെയ്തതായാണ് പരാതി
മഹാരാജാസ് കോളെജ്
മഹാരാജാസ് കോളെജ്File Pic

കൊച്ചി: എറണാകുളം മഹാരാജാസ് കോളെജിൽ കെഎസ്‌യു പ്രവർത്തകന് നേരെ എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണം. മൂന്നാം വർഷ ബികോം വിദ്യാർഥിയും യൂണിയൻ പ്രതിനിധിയുമായ അഫാമിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ എസ്എഫ്ഐ നേതാവ് നന്ദകുമാർ അടക്കം 8 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു.

ഇന്നലെ രാത്രിയാണ് മഹാരാജാസ് കോളെജ് ഹോസ്റ്റലിന് പുറത്ത് ചായകുടിക്കാൻ പോയ കെഎസ്‌യു പ്രവർത്തകനെ ബൈക്കിലെത്തിയ എസ്എഫ്ഐ പ്രവർത്തകർ ക്രൂരമായി മർദിച്ചത്. കത്തികൊണ്ട് മുഖത്ത് പരുക്കേൽപ്പിക്കുകയും ഹോളോബ്രിക്സ് ഉപയോഗിച്ച് ശരീരമാസകലം അടിച്ച് പരുക്കേൽപ്പിക്കുകയും ചെയ്തതായാണ് പരാതി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com