എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റിനെ വീട്ടിൽ കയറി ആക്രമിച്ചു; ചുറ്റികയ്ക്ക് അടിച്ചതായി പരാതി

എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് നന്ദന്‍ മധുസൂധന് നേരെയാണ് ആക്രമണമുണ്ടായത്
attack against sfi thiruvananthapuram district president

എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റിനെ വീട്ടിൽ കയറി ആക്രമിച്ചു; ചുറ്റികയ്ക്ക് അടിച്ചതായി പരാതി

file image

Updated on

തിരുവനന്തപുരം: എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് നന്ദന്‍ മധുസൂധനന്‍റെ വീടിനു നേരെ ആക്രമണം. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. രണ്ടുപേർ ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.

അക്രമികൾ നന്ദനെ ചുറ്റികയ്ക്ക് അടിച്ചതായും പരാതിയുണ്ട്. സംഭവത്തിൽ തലയ്ക്ക് പരുക്കേറ്റ നന്ദനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂന്നാം തവണയാണ് നന്ദന്‍റെ വീടിനു നേരെ ആക്രമണമുണ്ടാവുന്നത്. മുമ്പ് ആക്രമണം ഉണ്ടായപ്പോൾ അക്രമികൾ വീടിന്‍റെ ജനലും നിർത്തിയിട്ടിരുന്ന വാഹനവും അടിച്ചു തകർത്തിരുന്നു. അന്ന് പേട്ട പൊലീസിൽ പരാതിയും നൽകിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com