തൃശൂർ ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറയുടെ വീടിനു നേരെ ആക്രമണം

ഡിസിസി ഓഫീസ് സംഘർഷത്തിൽ ഡിസിസി പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ തന്നെ ആക്രമിച്ചതായി സജീവൻ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു
attack on dcc secretary sajevan kuriyachiras house in thrissur
സജീവൻ കുരിയച്ചിറയുടെ വീടിന് നേരെ ഉണ്ടായ ആക്രമണത്തിൽ ജനൽ ചില്ലുകൾ തകർന്നു

തൃശൂർ: തൃശൂർ ഡിസിസി സെക്രെട്ടറിയും കെ. മുരളീധരന്‍റെ അനുയായിയുമായ സജീവൻ കുരിയച്ചിറയുടെ വീടിന് നേരെ ആക്രമണം. വീടിന്‍റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു. ഡിസിസി ഓഫീസ് സംഘർഷത്തിൽ ഡിസിസി പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ തന്നെ ആക്രമിച്ചതായി സജീവൻ കുരിയച്ചിറ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു.

രാത്രി ഒമ്പത് മണിയോടെയാണ് വീടിന് നേരെ ആക്രമണമുണ്ടായത്. രാത്രിയിൽ വലിയ ബഹളം കേട്ടപ്പോഴാണ് സംഭവം അറിയുന്നതെന്ന് വീട്ടുരകാർ പറഞ്ഞു. ജനൽ ചില്ലകളും ചെടിച്ചട്ടികളും തകർത്തു. കഴിഞ്ഞ ദിവസം തൃശൂർ‌ ഡിസിസി ഓഫിസിലെ സംഘർഷത്തിൽ പ്രസിഡന്‍റ് ജോസ് വള്ളൂർ അടക്കം 20 പേർക്കെതിരെ കേസെടുത്തിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com