ആരോഗ്യമന്ത്രിക്കെതിരായ ആക്രമണം; ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി

പ്ലാറ്റ് ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടത്
Attack on Health Minister; Chief Minister calls it dirty politics

മുഖ്യമന്ത്രി പിണറായി വിജയൻ

Updated on

കണ്ണൂർ: ആരോഗ്യമന്ത്രി വീണ ജോർജിനെതിരേ ഉണ്ടായ കെഎസ് യു ആക്രമണം കോൺഗ്രസിന്‍റെ ഹീന രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ സ്റ്റേഷനിൽ ഉണ്ടായത് പ്രതിഷേധ പ്രകടനമല്ല, ഒരു കൂട്ടം അക്രമികളുടെ വിളയാട്ടമാണ്. പ്ലാറ്റ് ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിലെ മികച്ച ആരോഗ്യമേഖലയാണ് കേരളത്തിലേത്.

അത് എല്ലാ ഔദ്യോഗിക ഏജൻസികളും അംഗീകരിച്ചതാണ്. എന്നിട്ടും സംഭവങ്ങൾ പർവതീകരിച്ച് അതിൽ ഒരുതരത്തിലും ഉൾപ്പെട്ടിട്ടില്ലാത്ത മന്ത്രിക്കെതിരേ ആക്രമണം നടത്തുന്നതിനെ രാഷ്ട്രീയമായിട്ടല്ല.

രാഷ്ട്രീയ ആഭാസമായിട്ടാണ് കാണാൻ കഴിയുക. ഇതിന് ഉത്തരവാദിത്തം കോൺഗ്രസിന്‍റെയും യുഡിഎഫിന്‍റെയും നേതൃത്വത്തിന് തന്നെയാണ്.കെഎസ് യുയുടെ ശൈലി അപലപനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com