

മന്ത്രിക്കെതിരായ ആക്രമണം; പ്രതിഷേധപ്രകടനവുമായി സിപിഎം നേതാക്കൾ
തിരുവനന്തപുരം: കെഎസ് യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരുക്കേറ്റ സംഭവത്തിൽ വൻ പ്രതിഷേധവുമായി സിപിഎം രംഗത്ത്. കണ്ണൂരിൽ ജില്ലാസെക്രട്ടറി കെ.കെ. രാഗേഷ്, മുതിർന്ന സിപിഎം നേതാവ് പി.ജയരാജനും എംഎൽഎമാരും ഉൾപ്പെടെ പ്രതിഷേധപ്രകടനം നടത്തി. കണ്ണൂർ ജില്ല ആശുപത്രിയിൽ നിന്ന് നഗരത്തിലേക്കാണ് പ്രതിഷേധ പ്രകടനം നടത്തിയത്.
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, ടി.വി. രാജേഷ്, എം. വിജിൻ എംഎൽഎ എന്നിവരും മാർച്ചിന്‍റെ ഭാഗമായി.
കെഎസ് യുവിനെതിരേയും കോൺഗ്രസിനെതിരേയും മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനത്തിന് സിപിഎം ആഹ്വാനം ചെയ്തിട്ടുണ്ട്.