
അട്ടപ്പാടി : അട്ടപ്പാടി മധു വധക്കേസിൽ അന്തിമവിധി മാർച്ച് 30-നു പ്രസ്താവിക്കും. മണ്ണാർക്കാട് പട്ടികജാതി - പട്ടികവർഗ കോടതിയാണു വിധി പറയുക. കേസിൽ കഴിഞ്ഞ വെള്ളിയാഴ്ച അന്തിമവാദം പൂർത്തിയായി. കേസിൽ പതിനാറ് പ്രതികളാണുള്ളത്.
ആൾക്കൂട്ട മർദ്ദനത്തിനിരയായി അട്ടപ്പാടി സ്വദേശി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട് അഞ്ചു വർഷം പൂർത്തിയാകുമ്പോ ഴാണു വിധി പ്രസ്താവം. കേസിൽ 127 സാക്ഷികൾ ഉണ്ടായിരുന്നു. വിചാരണവേളയിൽ 24 പേർ കൂറുമാറി.
കേരളത്തിന്‍റെ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമായിരുന്നു അട്ടപ്പാടി മധുവിന്‍റേത്. 2018 ഫെബ്രുവരിയിലാണു മധു കൊല്ലപ്പെട്ടത്. പിന്നീട് വിചാരണ വേളയിൽ പ്രോസിക്യൂട്ടർമാർ ചുമതലയേൽക്കാതിരുന്നതും വിവാദങ്ങൾക്കിട വരുത്തി.