അട്ടപ്പാടി മധു വധക്കേസിൽ വിധി ഇന്ന്

കേസിൽ 16 പേരാണ് പ്രതികൾ. 3000ത്തിലധികം പേജുകളുളള കുറ്റപത്രത്തിൽ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്
അട്ടപ്പാടി മധു വധക്കേസിൽ വിധി ഇന്ന്
Updated on

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ഇന്ന് വിധി. മണ്ണാർ‌ക്കാട് എസ്‌സി- എഎസ്ടി കേടതിയാണ് വിധി പറയുക. 11 മാസം നീണ്ട സാക്ഷി വിചാരണയ്‌ക്കൊടുവിലാണ് ഇന്ന് വിധി വരുന്നത്. 5 വർഷം നീണ്ട വാദങ്ങൾക്കും വിചാരണകൾക്കും കൂറുമാറ്റങ്ങൾക്കും ഇന്ന് തീരുമാനമാവുകയാണ്. കനത്ത സുരക്ഷയിലാണ് മണ്ണാർക്കാട് കോടതി പരിസരം.

കേസിൽ 16 പേരാണ് പ്രതികൾ. 3000ത്തിലധികം പേജുകളുളള കുറ്റപത്രത്തിൽ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ മധുവിന്റെ ബന്ധുക്കളുൾപ്പടെ 24 പേർ വിചാരണക്കിടെ കൂറുമാറി.

16 പ്രതികളുള്ള കേസിൽ അന്തിമവാദം മാർച്ച് 10 ന് പൂർത്തിയായിരുന്നു. 2018 ഫെബ്രുവരി 22നാണ് മധു ആൾക്കൂട്ട മർദ്ദനത്തിനിരയായി അട്ടപ്പാടി സ്വദേശി ആദിവാസി യുവാവ് മധു കൊല്ലപെടുന്നത്.

കേസിൽ 127 സാക്ഷികൾ ഉണ്ടായിരുന്നു. വിചാരണവേളയിൽ 24 പേർ കൂറുമാറി. കൂറു മാറിയ വനം വകുപ്പിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. പിന്നീട് വിചാരണ വേളയിൽ പ്രോസിക്യൂട്ടർമാർ ചുമതലയേൽക്കാതിരുന്നതും, വിചാരണ നീണ്ടു പോയതും വിവാദങ്ങൾക്ക് ഇടവരുത്തിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com