അട്ടപ്പാടിയിൽ ആദിവാസി യുവാവിന് മർദനം; ഔഷധ വേര് മോഷ്ടിച്ചെന്ന് ആരോപണം

പാലൂർ സ്വദേശി മണികണ്ഠനാണ് മർദമേറ്റത്
attapadi tribal youth hospitalised

അട്ടപ്പാടിയിൽ ആദിവാസി യുവാവിന് മർദനം

Updated on

അട്ടപ്പാടി: വേര് മോഷ്ടിച്ചെന്ന് ആരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവിന് മർദനം. പാലൂർ സ്വദേശി മണികണ്ഠനാണ് മർദമേറ്റത്. മർദനത്തിൽ തലയോട്ടി പൊട്ടിയതിനെ തുടർന്ന് മണികണ്ഠന് ശസ്ത്രക്രിയ നടത്തി.

ആദിവാസികളിൽ നിന്ന് ഔഷധവേരുകൾ ശേഖരിച്ച് വിൽക്കുന്ന രാംരാജ് എന്നയാളാണ് മർദിച്ചതെന്നാണ് വിവരം.

ശാരീരിക അവശതയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച ശേഷം ആശുപത്രി അധികൃതരാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് എത്തി ഇയാളിൽ നിന്ന് മൊഴിയെടുത്തു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com