അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് ജീവനക്കാരൻ മരിച്ചു

നെല്ലിപ്പതി സ്വദേശിയും ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്‍റുമായ കാളിമുത്തു ആണ് മരിച്ചത്
attappadi elephant attack tiger census death

കാളിമുത്തു

Updated on

അഗളി: അട്ടപ്പാടി മുള്ളി വനത്തിൽ കടുവ സെൻസറസിന് പോയ വനംവകുപ്പ് ജീവനക്കാരൻ കാട്ടാന ആക്രമണത്തിൽ മരിച്ചു. നെല്ലിപ്പതി സ്വദേശിയും ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്‍റുമായ കാളിമുത്തു (52) ആണ് മരിച്ചത്.

കാട്ടാനയെ കണ്ട് സംഘം ചിന്നിച്ചിതറി ഓടുന്നതിനിടെ കാളി മുത്തുവിനെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com