വാട്‌സാപ്പിലൂടെ വ‍്യാജ സന്ദേശം നൽകി ആലുവ എംഎൽഎ അൻവർ സാദത്തിനെയും കുടുംബത്തെയും കബളിപ്പിക്കാൻ ശ്രമം

എംഎൽഎയുടെ ഭാര‍്യയെ വാട്‌സാപ്പ് കോൾ വിളിച്ചാണ് തട്ടിപ്പുകാർ ഭീഷണിപ്പെടുത്തിയത്.
Attempted to deceive Aluva MLA Anwar Sadath and his family by sending fake messages through WhatsApp
വാട്‌സാപ്പിലൂടെ വ‍്യാജ സന്ദേശം നൽകി ആലുവ എംഎൽഎ അൻവർ സാദത്തിനെയും കുടുംബത്തെയും കബളിപ്പിക്കാൻ ശ്രമം
Updated on

കൊച്ചി: വാട്‌സാപ്പിലൂടെ വ‍്യാജ സന്ദേശം നൽകി ആലുവ എംഎൽഎ അൻവർ സാദത്തിനെയും കുടുംബത്തെയും കബളിപ്പിക്കാൻ ശ്രമം. എംഎൽഎയുടെ ഭാര‍്യയെ വാട്‌സാപ്പ് കോൾ വിളിച്ചാണ് തട്ടിപ്പുകാർ ഭീഷണിപ്പെടുത്തിയത്. ഡൽഹിയിൽ പഠിക്കുന്ന മകൾ പൊലീസിന്‍റെ പിടിയിലായെന്ന് തട്ടിപ്പുകാർ എംഎൽഎയുടെ ഭാര‍്യയെ വിളിച്ച് അറിയിക്കുകയായിരുന്നു.

ഭയപ്പെട്ടുപോയ അവർ ഫോൺ കട്ട് ചെയ്ത് എംഎൽഎയെ വിവരം അറിയിച്ചു. പിന്നാലെ എംഎൽഎ മകളെ വിളിച്ചു. മകൾ ക്ലാസിലാണെന്ന് മറുപടി നൽകിയതോടെ ഫോൺ വിളി വ‍്യാജമാണെന്ന് മനസിലായി.

മകളുടെ പേരും മറ്റ് വിവരങ്ങളും കൃത‍്യമായി പറഞ്ഞ് ഹിന്ദിയിലാണ് സംസാരിച്ചതെന്ന് എംഎൽഎയുടെ ഭാര‍്യ പറഞ്ഞു. ഭാര‍്യയുടെ മൊബൈൽ നമ്പറും മകളുടെ പേരും എങ്ങനെ സൈബർ തട്ടിപ്പുകാർക്കു ലഭിച്ചു എന്ന് വ‍്യക്തമല്ല. ഡൽഹി സംഘത്തിന് കേരളത്തിലും കണ്ണികളുണ്ടെന്നു ഇതിൽ നിന്ന് വ‍്യക്തമായെന്ന് എംഎൽഎ വ‍്യക്തമാക്കി. എസ്പി ഹരിശങ്കറിനും റൂറൽ ജില്ലാ സൈബർ പൊലീസിനും എംഎൽഎ പരാതി നൽകി.

Trending

No stories found.

Latest News

No stories found.