കുണ്ടറയിൽ റെയില്‍വേ പാളത്തിൽ ടെലിഫോണ്‍ പോസ്റ്റ് കൊണ്ടിട്ട സംഭവം; രണ്ടുപേർ അറസ്റ്റിൽ

സംഭവത്തിനു പിന്നാലെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തി അന്വേഷത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്
attempt to derail train suspected as telephone pole found on railway track two arrest
കുണ്ടറയിൽ റെയില്‍വേ പാളത്തിൽ ടെലിഫോണ്‍ പോസ്റ്റ് കൊണ്ടിട്ട സംഭവം; രണ്ടുപേർ അറസ്റ്റിൽ
Updated on

കൊല്ലം: കുണ്ടറയിൽ റെയിൽ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വച്ച സംഭവത്തിൽ 2 പേർ പിടിയിൽ. കുണ്ടറ സ്വദേശികളായ രാജഷ്, അരുൺ എന്നിവരാണ് പിടിയിലായത്. ഇരുവരും കുണ്ടറ എസ്ഐയെ ആക്രമിച്ച കേസിലെ പ്രതികളാണ്. എന്നാൽ ടെലിഫോൺ പോസ്റ്റ് പാളത്തിൽ വച്ചതിന്‍റെ ഉദ്ദേശ ലക്ഷ്യം വ്യക്തമല്ല.

സംഭവത്തിനു പിന്നാലെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തി അന്വേഷത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കുണ്ടറ പൊലീസ് ഇരുവരേയും ചോദ്യം ചെയ്തു വരികയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മധുരയിൽ നിന്ന് റെയിൽവേയുടെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുമടക്കം സ്ഥലത്തെത്തി വിശദമായി ചോദ്യം ചെയ്യും.

ശനിയാഴ്ച പുലർച്ചെ 2 മണിയോടെയാണ് സംഭവം. റെയില്‍വേ പാളത്തിന് കുറുകെ വച്ച നിലയില്‍ ഇലക്ട്രിക് പോസ്റ്റ് കണ്ട് പ്രദേശവാസിയാണ് പൊലീസിനെ വിവരം അറിയിച്ചത്. ഉടന്‍ തന്നെ എഴുകോണ്‍ പൊലീസ് സ്ഥലത്തെത്തി ഇലക്ട്രിക് പോസ്റ്റ് നീക്കം ചെയ്തു. തുടർന്ന് പുനലൂര്‍ റെയില്‍വേ പൊലീസ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com