ഇടുക്കിയിൽ നിന്നുള്ള മാലിന്യം കളമശേരിയിൽ തള്ളാൻ ശ്രമം; 3 ലോറികൾ പിടികൂടി

പ്ലാസ്റ്റിക്, അറവ് മാലിന്യങ്ങളുൾപ്പെടെ കളമശേരിയിലെ പൊതുസ്ഥലത്ത് ആരും കാണാതെ തള്ളാനായിരുന്നു ശ്രമം
ഇടുക്കിയിൽ നിന്നുള്ള മാലിന്യം കളമശേരിയിൽ തള്ളാൻ ശ്രമം; 3 ലോറികൾ പിടികൂടി
Updated on

കൊച്ചി: ഇടുക്കിയിൽ നിന്നും മൂന്നു ലോറികളിലായി കളമശേരിയിൽ തള്ളാൻ കൊണ്ടുവന്ന മാലിന്യം പിടികൂടി. നഗരസഭ ആരോഗ്യ വിഭാഗം സ്ക്വാഡാണ് പിടികൂടിയത്. പ്ലാസ്റ്റിക്, അറവ് മാലിന്യങ്ങളുൾപ്പെടെ കളമശേരിയിലെ പൊതുസ്ഥലത്ത് ആരും കാണാതെ തള്ളാനായിരുന്നു ശ്രമം.

കൊച്ചിയിലെയും പരിസര തദ്ദേശഭരണ സ്ഥാപനങ്ങളിലെയും മാലിന്യം സംസ്കരിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് മറ്റു ജില്ലകളിൽ നിന്നും മാലിന്യം ഇവിടേക്കെത്തിക്കുന്നത്. ഇതോടെ ജില്ലയിൽ പരിശോധന ശക്തമാക്കി.

പുലർച്ചെ അഞ്ചുമണിവരെയുള്ള പരിശോധനക്കിടെയാണ് മൂന്നു ലോറികൾ പിടികൂടിയത്. ഈ വാഹനങ്ങൾ പൊലീസിന് കൈമാറുമെന്ന് കളമശേരി നഗരസഭ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com